എസ്.കെ.എസ്.എസ്.എഫ് ജില്ലാ സമ്മേളനം പന്തല്‍ കാല്‍നാട്ടല്‍ കര്‍മ്മം താനൂരില്‍ എസ്.വൈ.എസ് സംഥാന കൗണ്‍സിലര്‍ മൊയ്തുട്ടി ഹാജി നിര്‍വ്വഹിക്കുന്നു |
മലപ്പുറം: വിമോചനത്തിന്‍ പോരിടങ്ങളില്‍ സാഭിമാനം എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി ഫെബ്രുവരി 8,9,10 തിയ്യതികളില്‍ താനൂരില്‍ സംഘിപ്പിക്കുന്ന ജില്ലാ പ്രതിനിധി സമ്മേളനത്തില്‍ സമസ്ത മുന്‍ പ്രസിഡന്റ് മര്‍ഹൂം കെ.കെ. ഹസ്‌റത്ത് നഗറില്‍ പന്തല്‍ കാല്‍നാട്ടല്‍ കര്‍മ്മം നടത്തി. എസ്.കെ.എസ്.എസ്.എഫ് അംഗ്വത കാമ്പയിന്‍ ഭാഗമായി ജില്ലയില്‍ ശാഖ - ക്ലസ്റ്റര്‍ മേഖല കമ്മിറ്റികള്‍ നിലവില്‍ വന്നു.
8ന് വൈകീട്ട് 7 മണിക്ക് ഉദ്ഘാടന പൊതു സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. (അടിതെറ്റുന്ന ബിദഇകള്‍) അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, (പൈതൃകത്തില്‍ നിന്ന് ശാക്തീകരണത്തിലേക്ക്) അബ്ദുസമദ് പൂക്കോട്ടൂര്‍, (പോരിടങ്ങളില്‍ സാഭിമാനം) സത്താര്‍ പന്തല്ലൂര്‍, (വ്യാജ കേശത്തില്‍ കുടുങ്ങിയ വിഘടിതര്‍) ഇസ്മായില്‍ സഖാഫി തോട്ടുമുക്കം എന്നിവര്‍ പ്രഭാഷണം നടത്തും. മക്കാ ഇസ്‌ലാമിക് സെന്റര്‍ ദാറുസ്സലാം ഭവന പദ്ധതിയുടെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി അസീസിയ്യാ കമ്മിറ്റിയുടെ സഹായത്തോടെ നിര്‍മ്മിച്ച് നല്‍കുന്ന കണ്ണിയത്ത് ഉസ്താദ് സ്മാരക ഭവനത്തിന്റെ താക്കോല്‍ ദാനം, ജില്ലാ എസ്.കെ.എസ്.എസ്.എഫ് വെബ് സൈറ്റ് ലോഞ്ചിങ്, സുവനീര്‍ പ്രകാശനം എന്നിവ സംഘടിപ്പിക്കും.
9ന് ശനി രാവിലെ 10 മണിക്ക് അംഗ്വത കാമ്പയിന്‍ ഭാഗമായി തെരഞ്ഞെടുത്ത ജില്ലാ കൗണ്‍സില്‍ മീറ്റ്. 2013-2015 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും. 1 മണിക്ക്‌സാരഥീയോടപ്പം, 3ന് തെരഞ്ഞെടുപ്പ്, 4ന് അമരസ്മൃതി, 5.30ന് ക്യാമ്പ് രജിസ്‌ട്രേഷന്‍, 7.30ന് ആദര്‍ശ സെക്ഷന്‍. 10ന് ഞായര്‍ രാവിലെ 5.30ന് സുപ്രഭാതം, 8.30ന് ഓത്തുപ്പള്ളി, 11ന് പ്രവാസി സംഘം, 12്‌റ ലാപ് സ്‌ക്കൂള്‍, 2ന് സമകാലികം, 3ന് ചരിത്രം, 4.30ന് സമാപന സംഗമം. കാല്‍ നാട്ടല്‍ കര്‍മ്മത്തിന്ന് എസ്.വൈ.എസ് സംസ്ഥാന കൗണ്‍സിലര്‍ മൊയ്തുട്ടി ഹാജി താനൂരും സി.എം. അബ്ദുസ്സമദ് ഫൈസിയും നേതൃത്വം നല്‍കി. കെ. കബീര്‍ ഫൈസി, പി. റഫീഖ് മുസ്‌ലിയാര്‍, സി. സൈതലവി മുസ്‌ലിയാര്‍, എം. യൂസുഫ് മുസ്‌ലിയാര്‍ സംമ്പദ്ധിച്ചു.