തിരൂരങ്ങാടി: ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി യു.ജി സ്റ്റുഡന്റ്സ് യൂണിയന് അല്‍ ഹുദാ സ്റ്റുഡന്റ് അസോസിയേഷന് ( അസാസ്) ന്റെ ഇരുപതാം വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് വാഴ്സിറ്റിയില്‍ പ്രൗഡോജ്ജ്വല തുടക്കം. ഒരു വര്‍ഷം നീണ്ട് നില്ക്കുന്ന സംഘടനയുടെ വാര്‍ഷികാഘോഷ പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.
മൂല്യാധിഷ്ടിത സര്‍ഗശേഷികള്‍ വിദ്യാര്ത്ഥികള്ക്കിടയില്ധാര്മികതയില് ഊന്നിയ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ വളരണമെന്നും അതിലൂടെ സംസ്കൃത സമുദായത്തെ സൃഷ്ടിക്കപ്പെടണമെന്നും തങ്ങള്‍ അഭിപ്രായപ്പെട്ടു. സാഹിത്യ കലകളെ പരിപോഷിപ്പിക്കാനെന്ന പേരില്‍ സമൂഹത്തില്‍ ഉടലെടുത്ത ചില അരാജകത്വ രീതിയിലുള്ള പരിപാടികള്‍ക്കെതിരെ നാം ശബ്ദിക്കേണ്ടതുണ്ടെന്നും തങ്ങള്‍ പറഞ്ഞു. ദാറുല്‍ ഹുദാ നബിദിന സമ്മേളനത്തോടനബന്ധിച്ച് നടക്കുന്ന വിദ്യാര്‍ത്ഥികളുടെ മീലാദ് ഫെസ്റ്റിന്റെ ഉദ്ഘാടനവും തങ്ങള്‍ നിര്‍വഹിച്ചു.
ദാറുല്‍ ഹുദാ വൈസ്.ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി മുഖ്യ പ്രഭാഷണം നടത്തി. കെ.സി മുഹമ്മദ് ബാഖവി കീഴ്ശ്ശേരി, സി യൂസുഫ് ഫൈസി മേല്‍മുറി, അനസ് ഹുദവി അരിപ്ര, ജഅ്ഫര്‍ ഹുദവി ഇന്ത്യനൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ശബീറലി അരക്കുപറമ്പ് സ്വാഗതവും സാലിം വളവന്നൂര്‍ നന്ദിയും പറഞ്ഞു.