വിശ്വരൂപം സിനിമ:ആവിഷ്‌കാര സ്വാതന്ത്ര്യം അതിരുലംഘിക്കരുത് :എസ്.കെ.എസ്.എസ്.എഫ്

കാസര്‍കോട് : ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ മറവില്‍ സമൂഹത്തില്‍ ഛിദ്രതയും തെറ്റിദ്ധാരണയും ഉണ്ടാക്കുന്ന നടപടിയില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്‍തിരിയണമെന്ന് എസ്.കെ.എസ്.എസ്.എഫ്.ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ ആവശ്യപ്പെട്ടു.സിനിമകളിലൂടെ കൈമാറുന്ന പലഭാഷകളും ചേഷ്ടകളും അപരിഷ്‌കൃത സമൂഹത്തിന്റെ രീതികളാണ്.ഇപ്പോള്‍ വിവാദമായ വിശ്വരൂപം സിനിമയും ധാരാളം സംഗതികള്‍ കടത്തികൂട്ടിയതാണെന്ന് മാധ്യമങ്ങളില്‍ നിന്ന് മനസ്സിലാവുന്നത്.മതങ്ങളെയും മതവിശ്വാസങ്ങളെയും ഇകഴ്ത്തുന്നത് പുരോഗമനമാണെന്ന ചിലരുടെ ധാരണ തിരുത്തണം.ഇതിന്റെ പേരില്‍ മുസ്ലിങ്ങളെ തീവ്രവാദികളാക്കി അവതരിപ്പിക്കാനുള്ള നീക്കവും ശരിയല്ല.ഇന്ത്യയില്‍ നടന്ന സ്‌ഫോടനങ്ങളില്‍ അധികവും സംഘടിപ്പിച്ചത് ഹിന്ദുതീവ്രവാദികളാണെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി സുശില്‍കുമാര്‍ ഷിണ്ഡെ നടത്തിയ പരസ്യപ്രസ്താവന നിലനില്‍ക്കെ മുസ്ലിം സമുദായത്തെ ഒറ്റപ്പെടുത്തിത്തളര്‍ത്താനുള്ള ചിലരുടെ നീക്കം തിരിച്ചറിയണമെന്നും പ്രസ്താവനയില്‍ കൂട്ടിചേര്‍ത്തു.