"കാരുണ്യത്തിന്റെ പ്രവാചകന്‍ സമാധാനത്തിന്റെ വസന്തം" ഓണമ്പിള്ളീ മുഹമ്മദ് ഫൈസിയുടെ മീലാദ് പ്രഭാഷണം പ്രഭാഷണം ശ്രദ്ധേയമായി

ദുബൈ: പ്രമുഖ പ്രാസംഗികനും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയുമായ ഓണമ്പിള്ളി മുഹമ്മദ് ഫൈസിയുടെ മീലാദ് പ്രഭാഷണത്തിന്‍ ദുബൈയില്‍ ഉജ്വല സമാപ്തി. കാരുണ്യത്തിന്റെ പ്രവാചകന്‍ സമാധാനത്തിന്റെ വസന്തം എന്ന പ്രമേയത്തില്‍ ദുബൈ സുന്നി സെന്റര്‍ നടത്തുന്ന നബിദിന ക്യമ്പയിന്റെ ഭാഗമായാണ് പ്രഭാഷണം സംഘടിപ്പിച്ചത്. കറാമ ഫിഷ് മാര്‍ക്കറ്റ് പള്ളിയില്‍ സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയില്‍ സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. അബ്ദുസ്സലാം ബാഖവി, കെ.ടി അബ്ദുള്‍ ഖാദര്‍, ഷൗക്കത് ഹുദവി, ഇബ്രാഹിം ഫൈസി എന്നിവര്‍ പങ്കെടുത്തു.