ബഹ്‌റൈന്‍ മൊഗ്രാല്‍ പുത്തൂര്‍ സംയുക്ത മഹല്ല്‌ ജമാഅത്ത്‌ മീലാദ്‌ സംഗമം സംഘടിപ്പിച്ചു

മനാമ: പ്രവാചകന്‍ മുഹമ്മദ്‌ നബി(സ)യുടെ ജ•ദിനാഘോഷത്തോടനുബന്ധിച്ച്‌ ബഹ്‌റൈന്‍ നിവാസികളായ കാസര്‍കോഡ്‌ ജില്ലയിലെ മൊഗ്രാല്‍ പുത്തൂര്‍ ഭാഗത്തെ അഞ്ച്‌ ജമാഅത്തുകളുള്‍ക്കൊള്ളുന്ന സംയുക്ത മഹല്ല്‌ ജമാഅത്ത്‌ വിശ്വാസികള്‍ മനാമ സമസ്‌താലയത്തില്‍ മീലാദ്‌ സംഗമവും മൌലിദ്‌ മജ്‌ലിസും സംഘടിപ്പിച്ചു. 
സി.എ.എം. അബ്‌ദുറഹ്‌മാന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങിന്‌ ബഹ്‌റൈന്‍ സമസ്‌ത കോ ഓര്‍ഡിനേറ്റര്‍ ഉമറുല്‍ ഫാറൂഖ്‌ ഹുദവി, സമസ്‌ത ആക്‌ടിങ്‌ പ്രസിഡന്റ്‌ സൈതലവി മുസ്ല്യാര്‍, സദര്‍ മുഅല്ലിം എം.സി. മുഹമ്മദ്‌ മൌലവി, സമസ്‌ത ജനറല്‍ സെക്രട്ടറി എസ്‌.എം. അബ്‌ദുല്‍ വാഹിദ്‌, കുഞ്ഞിമുഹമ്മദ്‌ ഹാജി, കുന്നോത്ത്‌ കുഞ്ഞബ്‌ദുല്ല ഹാജി തുടങ്ങിയ ബഹ്‌റൈന്‍ സമസ്‌ത നേതാക്കളും മഹല്ല്‌ ജമാഅത്ത്‌ ഭാരവാഹികളായ പി.ബി.എ ബാവഹാജി, സി.എഛ്‌ ഹമീദ്‌ഛ, ശരീഫ്‌ ബള്ളൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. പി.ബി.എ ബാവഹാജി സ്വാഗതവും അതീഖ്‌ അബ്‌ദുല്ല നന്ദിയും പറഞ്ഞു.