![]() |
സമസ്‌ത കേരള സുന്നി ജമാഅത്ത് സല്‍മാ നിയ ഏരിയാ കമ്മറ്റി കലവറ റസ്റ്റോറന്റ് ഹാളില്‍ സംഘടിപ്പിച്ച മൌലിദ് മജ്‌ലിസ് |
മനാമ: പ്രവാചക പ്രകീര്‍ത്ത നങ്ങളാല്‍ ധന്യമായ റബീഉല്‍ അവ്വലിന്റെ രാവിനെ കുളിരണിയിച്ച് നടന്ന സല്‍മാനിയ മൌലിദ് മജ്‌ലിസ് വിശ്വാസികള്‍ക്ക് ആത്മീയാനുഭൂതി പകര്‍ന്നു.
“മുത്ത് നബി; സൌഹൃദത്തിന്റെ പ്രവാചകന്‍” എന്ന പ്രമേയത്തില്‍ സമസ്‌ത കേരള സുന്നി ജമാഅത്ത് ബഹ്‌റൈന്‍ ഘടകം ആചരിച്ചു വരുന്ന മീലാദ് കാമ്പയിനോടനുബന്ധിച്ച് സല്‍മാനിയ ഏരിയ കമ്മറ്റി കലവറ റസ്റ്റോറന്റ് ഹാളില്‍ സംഘടിപ്പിച്ച മൌലിദ് മജ്‌ലിസാണ് പ്രവാചക പ്രകീര്‍ത്തനങ്ങളാലും മദ്‌ഹ് പ്രഭാഷണങ്ങളാലും വിശ്വാസികള്‍ക്ക് ആത്മീയാനുഭൂതി പകര്‍ന്നത്.
ബഹ്‌റൈന്‍ സമസ്‌ത കേന്ദ്ര ഏരിയാ നേതാക്കളുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങ് സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. മുഹമ്മദ് ഹൈതമി വാവാട്, ഉമറുല്‍ ഫാറൂഖ് ഹുദവി, കെ.എം.എസ് മൌലവി, മുഹമ്മദലി ഫൈസി, എസ്.എം.അബ്‌ദുല്‍ വാഹിദ്, വി.കെ കുഞ്ഞിമുഹമ്മദ് ഹാജി, കളത്തില്‍ മുസ്ഥഫ, അബ്‌ദുറഹ്‌മാന്‍ ഹാജി, അശ്‌റഫ് കാട്ടില്‍ പീടിക, ശറഫുദ്ധീന്‍ മാരായമംഗലം, അബ്‌ദുല്‍ അസീസ് മുസ്ലിയാര്‍ കാന്തപുരം, മുഹമ്മദ് മുസ്ലിയാര്‍, എ.പി.ഫൈസല്‍, കുഞ്ഞിമുഹമ്മദ് വില്ല്യാപ്പള്ളി, ശാഫി കോട്ടക്കല്‍, ഇസ്‌മാഈല്‍ വേളം, നൌഷാദ് വാണിമേല്‍, മൌസല്‍മൂപ്പന്‍ തിരൂര്‍, ഗഫൂര്‍ കാസര്‍കോഡ്, ശിഹാബ് വടകര, എന്നിവര്‍ സംബന്ധിച്ചു.
ചടങ്ങില്‍ കെ.എം.എസ് മൌലവി പറവണ്ണ സ്വാഗതവും ഗഫൂര്‍ കാസര്‍ഗോഡ് നന്ദിയും പറഞ്ഞു.