ശൈഖുനാ ചെറുശ്ശേരി ഉസ്താദിന്‍റെ പ്രഭാഷണം ആഗസ്റ്റ് 12 വെള്ളിയാഴ്ച

ദുബൈ : ദുബൈ ഇന്‍റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന 15-ാമത് അന്താരാഷ്ട്ര ഖുര്‍ആന്‍ പ്രഭാഷണത്തോടനുബന്ധിച്ച് ആഗസ്റ്റ് 12 വെള്ളിയാഴ്ച രാത്രി പത്ത് മണിക്ക് ഖിസൈസ് ജംഇയ്യത്തുല്‍ ഇസ്‍ലാഹ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‍ലിയാര്‍, എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണന്പിള്ളി മുഹമ്മദ് ഫൈസി എന്നിവരുടെ പ്രഭാഷണ പരിപാടിയില്‍ പരമാവധി പ്രവര്‍ത്തകരെ പങ്കെടുപ്പിക്കുവാനും വിജയിപ്പിക്കുവാനും ദുബൈ സുന്നി സെന്‍റര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന എസ്.കെ.എസ്.എസ്.എഫ്. ദുബൈ സ്റ്റേറ്റ് കമ്മിറ്റി തീരുമാനിച്ചു

മന്‍സൂര്‍ മൂപ്പന്‍റെ അധ്യക്ഷതയില്‍ അബ്ദുല്‍ കരീം എടപ്പാള്‍ യോഗം ഉദ്ഘാടനം ചെയ്തു. ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം യു...യിലെത്തിയ കാസര്‍ഗോഡ് ജില്ലാ എസ്.കെ.എസ്.എസ്.എഫ്. പ്രസിഡന്‍റ് ഇബ്റാഹീം ഫൈസി ജടിയാരിന് സ്വീകരണം നല്‍കി. ഹുസൈന്‍ ദാരിമി, ശാഫി ഹാജി ഉദുമ, ജംശീദ് ഹുദവി, മുസ്തഫ പട്ടാന്പി, സുലൈമാന്‍ കര്‍ണ്ണാടക, അശ്ഫാഖ് മഞ്ചേശ്വരം, സ്വാബിര്‍ മെട്ടമ്മല്‍, മന്‍സൂര്‍ താരിയേരി, റഫീഖ് പുളിങ്ങോം, അബ്ദുല്ല കാസര്‍ഗോഡ്, അമീന്‍ വാഫി, കബീര്‍ അസ്അദി പെരുന്പട്ട, യൂസുഫ് കാലടി, സ്വഫ്‍വാന്‍ ഹംസ, മുഹമ്മദ് ഹനീഫ്, ഹുസൈന്‍ റഹ്‍മാനി, അബ്ദുല്‍ ഹമീദ് മിസ്‍ബാഹി, അബ്ദുല്‍ ഖഹാര്‍, മുസ്‍തഫ മൗലവി, നൌഷാദ് ഫൈസി, റഈസ് കോട്ടക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ശറഫുദ്ദീന്‍ പൊന്നാനി സ്വാഗതവും ശറഫുദ്ദീന്‍ പെരുമളാബാദ് നന്ദിയും പറഞ്ഞു