മക്ക : ചെമ്പരിക്ക മംഗലാപുരം ഖാസിയായിരുന്ന മര്‍ഹൂം അബ്ദുല്ല മൗലവിയുടെ മരണത്തെക്കുറിച്ച് സത്യാവസ്ഥ പുറത്തു കൊണ്ടു വരണ മെന്നാവശ്യപ്പെട്ട് എസ് കെ എസ് എസ് എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രക്ഷോഭ പരിപാടിയുടെ മുന്നോടിയായി മക്കയിലെ ഹിജ്റി ഇസ്മയിലില്‍ പ്രാര്‍ത്ഥന സദസ് സംഘടിപ്പിച്ചു. പ്രമുഖ സൂഫിവര്യന് അസ്ലം അല്മസ്ദൂര് തങ്ങള്‍ നേതൃത്വം നല്കി. എസ് കെ എസ് എസ് എഫ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡണ്ട് നാസര്‍ ഫൈസി കൂട്ടത്തായി, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി മുസ്തഫ മുണ്ടുപാറ, എസ് കെ എസ് എസ് എഫ് ജില്ലാ സെക്രട്ടറി റഷീദ് ബെളിഞ്ചം, മുനീര്‍ ദാരിമി മൊണ്ടേരി, സത്താര്‍ ദാരിമി കൂടായി തുടങ്ങിയവരും നിരവധി പ്രവര്‍ത്തകരും നാട്ടുകാരും പ്രാര്‍ത്ഥന സംഗമത്തില്‍ പങ്കെടുത്തു.