കുവൈത്ത്
: കുവൈത്ത്
കേരള സുന്നി മുസ്ലിം കൗണ്‍സില്‍
ഈദുല്‍ ഫിത്വര്‍ ദിനത്തില്‍
സ്നേഹ സംഗമം സംഘടിപ്പിക്കുന്നു.
അബ്ബാസിയ്യ
റിഥം ഓഡിറ്റോറിയത്തില്‍
വൈകീട്ട് 6 മണിക്ക്
സുന്നി കൗണ്‍സില്‍ ചെയര്മാന്
സയ്യിദ് നാസര്‍ മശ്ഹൂര്‍
ഉദ്ഘാടനം ചെയ്യും. റമദാന്
മുതല്‍ റമദാന് വരെ എന്ന
വിഷയത്തില്‍ പ്രമുഖ പണ്ഡിതര്‍
സംസാരിക്കും. പരിപാടിയുടെ
ഭാഗമായി ഇസ്ലാമിക് ക്വിസ്
മത്സരവും ഇസ്ലാമിക് ഗാനാലാപനവും
ഉണ്ടായിരിക്കുന്നതാണ്.
മത്സര വിജയികള്‍ക്ക്
സമ്മാനവും ഉണ്ടായിരിക്കുമെന്ന്
ഭാരവാഹികള്‍ അറിയിച്ചു.