ഖബറിട പ്രശ്നം: മഹല്ല്‌ കമ്മിറ്റി നിലപാട്‌ മാതൃകാപരം: ജില്ലാ SKSSF

മഹല്ലില്‍ ഛിദ്രതയുണ്ടാക്കാനുള്ള മുജാഹിദ്‌നീക്കം സുന്നികള്‍ ഒറ്റക്കെട്ടായി നേരി ടുമെന്നും നേതാക്കള്‍
മലപ്പുറം: മഹല്ല്‌ കമ്മിറ്റിയുമായി സഹകരിക്കാത്തവര്‍ക്കും വിശ്വാസാചാരങ്ങളെ പരിഹസിക്കുന്നവര്‍ക്കും ജുമുഅത്ത്‌ പള്ളിയിലെ ഉപകരണങ്ങള്‍ അനുവദിക്കുകയില്ലെന്ന ആട്ടീരി മഹല്ല്‌ കമ്മിറ്റിയുടെ തീരുമാനം സ്വാഗതാര്‍ഹവും മാതൃകാപരവുമാണെന്ന്‌ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ജില്ലാ സെക്രട്ടറിയേറ്റ്‌ അഭിപ്രായപ്പെട്ടു. പരസ്യമായി മഹല്ല്‌ കമ്മിറ്റിയെ ധിക്കരിക്കുകയും നിസഹകരിക്കുകയും ചെയ്യുന്ന മുജാഹിദ്‌ വിഭാഗം മരണാനന്തര കര്‍മങ്ങള്‍ക്ക്‌ പള്ളിയുടെ ഉപകരണങ്ങള്‍ക്കായി കാത്തു നില്‍ക്കുന്നത്‌ അപമാനകരമാണ്‌. ഇസ്‌്ലാഹി പ്രവര്‍ത്തകന്‍റെ മയ്യിത്ത്‌ മറവു ചെയ്യുന്നതിന്‌ മഹല്ല്‌ കമ്മിറ്റി തടസം നിന്നിട്ടില്ല. മഹല്ലില്‍ മരണപ്പെട്ട മുഴുവന്‍ മുജാഹിദ്‌ പ്രവര്‍ത്തകരുടെയും മയ്യിത്ത്‌ ഖബറടക്കിയതു മഹല്ല്‌ ഖബര്‍സ്‌ഥാനില്‍ തന്നെയാണ്‌. പ്രമാണബന്ധമായ പ്രബോധനം നടത്തുന്നുവെന്ന്‌ അവകാശപ്പെടുന്ന നവോത്ഥാന വാദികള്‍ക്ക്‌ സുന്നികള്‍ നേതൃത്വം നല്‍കുന്ന മഹല്ലും ഖബര്‍സ്‌ഥാനവും അംഗീകരിക്കേണ്ടി വന്നത്‌ ആശയ പാപ്പരത്തമാണ്‌. വിശുദ്ധ റമസാന്‍ മാസത്തില്‍ പോലീസിനെ കൂട്ടുപിടിച്ച്‌ പള്ളിയില്‍ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച മുജാഹിദ്‌ നിലപാട്‌ അങ്ങേയറ്റം അപലപനീയമാണെ്‌. 
സംഘടിത മഹല്ലുകളില്‍ ഛിദ്രതയുണ്ടാക്കാനുള്ള ഇത്തരം നീക്കങ്ങള്‍ ദൂരവ്യാപകമായ പ്രത്യാഘാതത്തിന്‌ വഴിവെക്കുമെന്നും ഇത്തരം നീക്കങ്ങളെ സുന്നീ സമൂഹം ഒറ്റക്കെട്ടായി നേരിടുമെന്നും എസ്‌.കെ.എസ്‌.എസ്‌.എഫ്‌ മുന്നറിയിപ്പു നല്‍കി. പാണക്കാട്‌ ഹമീദലി ശിഹാബ്‌ തങ്ങള്‍ അധ്യക്ഷത വഹിച്ചു. സത്താര്‍ പന്തലൂര്‍, പി.എം റഫീഖ്‌ അഹ്‌്മദ്‌ തിരൂര്‍, വി.കെ ഹാറൂണ്‍ റശീദ്‌, ശമീര്‍ ഫൈസി ഒടമല, ആശിഖ്‌ കുഴിപ്പുറം, സയ്യിദ്‌ ഫഖ്‌റുദ്ദീന്‍ തങ്ങള്‍, ശഹീര്‍ അന്‍വരി പുറങ്ങ്‌, ജലീല്‍ ഫൈസി അരിന്പ്ര, ജഅ്‌ഫര്‍ ഫൈസി പഴമള്ളൂര്‍, യു.എ മജീദ്‌ ഫൈസി ഇന്ത്യനൂര്‍, അമാനുല്ല റഹ്‌്മാനി, ശംസുദ്ദീന്‍ ഒഴുകൂര്‍, റവാസ്‌ ആട്ടീരി, ഖയ്യൂം കടന്പോട്‌, സിദ്ദീഖ്‌ ചെമ്മാട്‌, ഇബ്രാഹീം ഫൈസി ഉഗ്രപുരം, അലി അക്‌ബര്‍ ഊര്‍ക്കടവ്‌, ഇ സാജിദ്‌ മൗലവി, ജലീല്‍ പട്ടര്‍കുളം തുടങ്ങിയവര്‍ സംബന്ദിച്ചു.