കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ റമദാന്‍ കിറ്റ് വിതരണം ചെയ്തു

കുവൈത്ത് സിറ്റി : കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ സഹചാരി റിലീഫ് സെല്ലിന് കീഴില്‍ കേരളത്തിലെ മഹല്ലുകളിലെ നി‍ര്‍ദ്ധനരായ കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യുന്ന റമദാന്‍ കിറ്റ് പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി പഞ്ചായത്തില്‍ പെട്ട നൂറാംതോട് മഹല്ലിലെ 81 കുടുംബങ്ങള്‍ക്ക് വിതരണം ചെയ്തുകൊണ്ട് എസ്.കെ.എസ്.എസ്.എഫ്. മുന്‍ സംസ്ഥാന ജന. സെക്രട്ടറി മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ നിര്‍വ്വഹിച്ചു. ഇസ്‍ലാമിക് സെന്‍റര്‍ പ്രസിഡന്‍റ് സിദ്ധീഖ് ഫൈസി കണ്ണാടിപ്പറന്പിന്‍റെ അധ്യക്ഷതയില്‍ നൂറാംതോട് നടന്ന സമ്മേളനത്തില്‍ എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന വൈസ് പ്രസിഡന്‍റ് നാസര്‍ ഫൈസി കൂടത്തായി മുഖ്യപ്രഭാഷണം നടത്തി. മഹല്ല് പ്രസിഡന്‍റ് ആലിഹസ്സന്‍, ഇസ്‍ലാമിക് സെന്‍റര്‍ നേതാക്കളായ ഉസ്‍മാന്‍ ദാരിമി, ഇഖ്ബാല്‍ മാവിലാടം, മൊയ്തീന്‍ഷാ മൂടാല്‍, അബ്ദുല്‍ ലത്തീഫ് എടയൂര്‍, അബ്ദുന്നാസര്‍ അസ്‍ലമി, മുഹമ്മദ് കോയ തുടങ്ങിയവര്‍ സംബന്ധിച്ചു. മഹല്ല് സെക്രട്ടറി കെ.എം. ബശീര്‍ സ്വാഗതവും അസീസ് കുറുങ്ങോട് നന്ദിയും പറഞ്ഞു.