"റംസാന്‍ പൊരുളറിയുക, ചിത്തം ശുദ്ധമാക്കുക" കാംപയിന്‍



പ്രൊഫ. ആലികുട്ടി മുസ് ലിയാരുടെ പ്രഭാഷണവും ഇഫ്താര്‍ സംഗമവും ഇന്ന് ബഹറൈനില്‍

ബഹ്‌റൈനി ല്‍ എത്തിയ പ്രൊഫ. കെ.ആലികുട്ടി മുസ് ലിയാര്‍ക്ക് ബഹ്‌റൈന്‍ സമസ്തയും -SKSSF ഉം എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കിയപ്പോള്‍

മനാമ: എസ്. വൈ. എസ്. ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലികുട്ടി മുസ് ലിയാരുടെ റമദാന്‍ പ്രഭാഷണവും ബഹ്‌റൈന്‍ സമസ്തയുടെ ഇഫ്താര്‍ സംഗമവും ഇന്ന് മനാമ പാക്കിസ്ഥാന്‍ ക്ലബ്ബില്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു."റംസാന്‍ പൊരുളറിയുക, ചിത്തം ശുദ്ധമാക്കുക" എന്ന ബഹ്‌റൈന്‍ സമസ്ത കാംപയിന്‍റെ ഭാഗമായാണ് പരിപാടി നടക്കുന്നത്. നോമ്പ് തുറക്ക് ശേഷം ഇശാ നമസ്കാരവും തറാവീഹും ഇവിടെ തന്നെ നടക്കും.
     കഴിഞ ദിവസം ബഹ്‌റൈന്‍ എയര്‍പോര്‍ട്ടില്‍ ആലികുട്ടി മുസ് ലിയാര്‍ക്ക്നല്‍കിയ സ്വീകരണത്തില്‍ എസ്. എം . അബ്ദുല്‍ വാഹിദ്, വി.കെ കുഞ്ഞി മുഹമ്മദ്‌ ഹാജി, കുന്നോത് കുഞ്ഞബ്ദുള്ള ഹാജി, ഖാലിദ്‌ ഹാജി, ശേറാട്ടെന്‍ മുഹമ്മദാലി, ഷഹീര്‍ കാട്ടാമ്പള്ളി, ഷംസു പാനൂര്‍, മൌസല്‍ മൂപ്പന്‍ തിരൂര്‍, അബ്ദുല്‍ മജീദ്‌ , അസ്‌ലം കുണ്ടോട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.