ഖാസിമിയുടെ ദശദിന പ്രഭാഷണം നാലാം ദിവസത്തിലേക്ക്..



വ്യക്തികളുടെ തെറ്റുകള്‍ പ്രത്യയശാസ്ത്രങ്ങളുടെ പേരിലാക്കരുത്-മന്ത്രി മുനീര്‍ 
കോഴിക്കോട്: വ്യക്തികളുടെ തെറ്റുകളും ക്രൂരതയും പ്രത്യയശാസ്ത്രങ്ങളുടെ പേരില്‍ വരവുവെച്ച് മതങ്ങളെ സംശയദൃഷ്ടിയോടെ കാണുന്നവര്‍ അല്പജ്ഞാനികളാണെന്ന് മന്ത്രി ഡോ. എം.കെ. മുനീര്‍ പറഞ്ഞു. ഖുര്‍ആന്‍ സ്റ്റഡിസെന്റര്‍ സംഘടിപ്പിച്ച റഹ്മത്തുല്ല ഖാസിമിയുടെ ദശദിന പ്രഭാഷണത്തിന്റെ നാലാംദിവസത്തെ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.
വി.എം. ഉമ്മര്‍ എം.എല്‍.എ. മുഖ്യാതിഥിയായിരുന്നു. കഴിഞ്ഞ ദിവസത്തെ പ്രഭാഷണ ഡി.വി.ഡി. മന്ത്രി പ്രകാശനം ചെയ്തു. അബൂബക്കര്‍ മൗലവി ഖത്തര്‍ ഏറ്റുവാങ്ങി. ഖുര്‍ആന്‍ വിജ്ഞാനപരീക്ഷയിലെ വിജയികള്‍ക്ക് അബ്ബാസലി തങ്ങള്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. സി.എ. ഷുക്കൂര്‍ സ്വാഗതവും വി.ടി. ബാവ മാത്തറ നന്ദിയും പറഞ്ഞു.