ശൈഖുനാ ചെറുശ്ശേരി ഉസ്താദ്‌ 13 ന് അബൂ ദാബി ഇസ്ലാമിക്‌ സെന്റെറില്‍അബൂദാബി : പരിശുദ്ധ റമളാനിലെ പുണ്യദിനങ്ങളെ പവിത്രമാക്കിക്കൊണ്ട് ദുബൈ ഔഖാഫ് സംഘടിപ്പിക്കുന്ന 15-ാമത് ദുബൈ ഇന്‍റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് പ്രഭാഷണത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉമല ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‍ലിയാരും എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന സെക്രട്ടറി ഓണന്പിള്ളി മുഹമ്മദ് ഫൈസിയും പങ്കെടുക്കും. ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ ഉസ്താദിന് 13ന് അബൂദാബി ഇസ്‍ലാമിക് സെന്‍ററില്‍ സ്വീകരണം നല്‍കും. പരിപാടിയുടെ വിജയത്തിനായി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു.