മലപ്പുറം: എസ്.കെ.എസ്.എസ്.എഫ് ജില്ലാ സര്‍ഗലയ സമിതി കരിങ്കല്ലത്താണിയില്‍ ജില്ലാതല ഖുര്‍ആന്‍ പാരായണ-ഹിഫ്‌ള് മത്സരം നടത്തി. അബ്ദുല്ലത്തീഫ് ഹുദവി പെരുമുക്ക് ഒന്നാംസ്ഥാനവും ഷഫീഅ്ജൗഹര്‍ രണ്ടാംസ്ഥാനവും ദില്‍കാഷ് അഹ്മദ് മൂന്നാംസ്ഥാനവും നേടി. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സമിതിയംഗം ആനമങ്ങാട് മുഹമ്മദ്കുട്ടി ഫൈസി ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി പി.എം.റഫീക് അഹ്മദ് അധ്യക്ഷതവഹിച്ചു. ഒ.എം.എസ്.ശിഹാബ്തങ്ങള്‍, ശമീര്‍ ഫൈസി പുത്തനങ്ങാടി, സി.ഹംസ, കെ.പി.അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, പി.ടി.സിദ്ദീഖ്, അഭ്ദുല്‍ അസീസ്‌ഫൈസി, പി.കെ.അബ്ദുസ്സമദ്, ഷംസാദ് സലിം എന്നിവര്‍ പ്രസംഗിച്ചു. സമ്മാനങ്ങള്‍ താഴെക്കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.കെ.നാസര്‍ വിതരണം ചെയ്തു.