സുന്നി കൌണ്‍സില്‍ തസ്കിയത്ത് ക്യാന്പ് ശ്രദ്ധേയമായി

കുവൈത്ത് സിറ്റി : നമ്മുടെ ഇബാദത്തുകള്‍ ആസ്വാദകരമാകണമെങ്കില്‍ അള്ളാഹു നമ്മെ കാണുന്നുണ്ടെന്ന ബോധത്തോടെ അവനുമായി മുനാജാത്ത് ചെയ്യണമെന്നും സ്വഹാബത്തും സലഫുസ്വാഹിഹീങ്ങളും ഇത്തരത്തില്‍ ഇബാദത്തിന്‍റെ മാധുര്യം ആസ്വദിച്ചവരായിരുന്നു എന്നും ഉസ്താദ് അബ്ദു ഫൈസി ഓര്‍മ്മിപ്പിച്ചു. കുവൈത്ത് കേരള സുന്നി മുസ്‍ലിം കൗണ്‍സില്‍ ദഅ്‍വാ വിങ്ങിന്‍റെ ആഭിമുഖ്യത്തില്‍ സിറ്റി മസ്ജിദു സ്വഹാബ യില്‍ സംഘടിപ്പിച്ച തസ്കിയത്ത് ക്യാന്പില്‍ ഇബാദത്തിന്‍റെ മാധുര്യം എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശരീരത്തില്‍ തറച്ച അസ്ത്രം ഊരിയെടുക്കാന്‍ നിസ്കാരത്തില്‍ പ്രവേശിച്ച അലി ()വും. മസ്ജിദു ന്നബവിയുടെ ചാരത്ത് വീട് വെക്കാന്‍ സ്ഥലം ആവശ്യപ്പെട്ട ബനൂ സല്‍മ ഗോത്രക്കാരോട് നബി () തങ്ങള്‍ നിങ്ങളുടെ വീട്ടില്‍ നിന്നുള്ള ഓരോ ചവിട്ടടിക്കനുസരിച്ച് പ്രതിഫലം ലഭിക്കുമെന്ന് പറഞ്ഞപ്പോള്‍ അതനുസരിച്ച് ആവശ്യത്തില്‍ നിന്നും പിന്തിരിഞ്ഞ ചരിത്രവും നാം ഓര്‍ക്കേണ്ടതുണ്ട്. ഇസ്‍ലാമിലെ ഓരോ ആരാധനക്കും പുറമേ അതിലേക്കുള്ള ഓരോ വഴികളും പ്രതിഫലം ലഭിക്കുന്നു എന്നത് ആരാധനയുടെ ആനന്ദം വര്‍ദ്ധിപ്പിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാത്രി 10 മണി മുതല്‍ 3 മണി വരെ നടന്ന പരിപാടിക്ക് കുഞ്ഞഹമ്മദ് കുട്ടി ഫൈസി, ശംസുദ്ദീന്‍ മൗലവി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തസ്കിയ്യത്ത് എന്ന വിഷയത്തില്‍ ശംസുദ്ദീന്‍ മൗലവി അങ്ങാടിപ്പുറവും, തഖ്‍വ എന്ന വിഷയത്തില്‍ ഹംസ ബാഖവിയും ക്ലാസ്സെടുത്തു. അബ്ദുല്‍ ലത്തീഫ് ദാരിമി, അബ്ദു റഹ്‍മാന്‍ അശ്റഫി, സെയ്തലവി ഹാജി ചെന്പ്ര ആശംസകളര്‍പ്പിച്ചു. തുടര്‍ന്ന് നടന്ന തസ്ബീഹ് നിസ്കാരത്തില്‍ ഇസ്‍മാഈല്‍ ഹുദവി നേതൃത്വം നല്‍കി. ശേഷം കൂട്ട പ്രാര്‍ത്ഥനയും അത്തായ ഭക്ഷണവും ഉണ്ടായിരുന്നു.