തിരൂര്‍
: തിരൂര്‍
നഗരിയെ അനുഗ്രഹീതമാക്കി
ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍
സംഘടിപ്പിച്ച റഹ്‍മത്തുള്ളാഹ്
ഖാസിമിയുടെ ത്രിദിന ഖുര്‍ആന്‍
പ്രഭാഷണം സമാപിച്ചു.
ജില്ലയുടെ
വവിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ
വിശ്വാസികളെ ഉള്‍ക്കൊള്ളാനാകാതെ
ടൌണ്‍ ഹാളും പരിസരവും
വീര്‍പ്പുമുട്ടി.
ആയത്തുല്‍
കുര്‍സിയായിരുന്നു വിഷയം.
സമാപന
സമ്മേളനം സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങള്‍ ഉദ്ഘാടനം
ചെയ്തു. ഖാസിമി
ഒരു ഇതിഹാസമാണ്. ഖുര്‍ആന്‍
സ്റ്റഡി സെന്‍ററിന് കീഴില്‍
നടത്തുന്ന പ്രവര്‍ത്തനങ്ങള്‍
സമൂഹം ഏറ്റെടുക്കണം തങ്ങള്‍
പറഞ്ഞു. അഡ്വ.
ഫൈസല്‍ ബാബു,
ഡോ.
ജയകൃഷ്ണന്‍,
എ.എസ്.കെ.
തങ്ങള്‍
പ്രസംഗിച്ചു.
- അബ്ദുല്‍
ബാസിത്ത് സി.പി. -