ജാമിഅ ഇസ്‌ലാമിയ്യ റംസാന്‍ പ്രഭാഷണം ഞായറാഴ്ച മുതല്‍


മഞ്ചേരി:ജാമിഅ ഇസ്‌ലാമിയ്യ മഞ്ചേരിയുടെ 20-ാം വാര്‍ഷികാഘോഷത്തിന്റെയും എസ്.കെ.എസ്.എസ്.എഫ് റംസാന്‍ കാമ്പയിന്റെയും ഭാഗമായി മഞ്ചേരി ടൗണ്‍ഹാളില്‍ നടക്കുന്ന പഞ്ചദിന റംസാന്‍ പ്രഭാഷണം 14ന് തുടങ്ങും. 8.30ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്യും. ആദ്യദിവസം അബുദാബി ബ്രിട്ടീഷ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ സിംസാറുല്‍ ഹഖ് ഹുദവി പ്രഭാഷണം നടത്തും. വിവിധ വിഷയങ്ങളെക്കുറിച്ചുള്ള പ്രഭാഷണപരിപാടിയില്‍ മന്ത്രിമാരും ജനപ്രതിനിധികളും അടക്കം നിരവധിപേര്‍ പങ്കെടുക്കും.
സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രഭാഷണം കേള്‍ക്കാന്‍ വിപുലമായ സൗകര്യം ഏര്‍പ്പെടുത്തുമെന്ന് സ്വാഗതസംഘം ഭാരവാഹികളായ ജാമിഅ ഇസ്‌ലാമിയ്യ വൈസ്​പ്രസിഡന്റ് എം.ഉമ്മര്‍ എം.എല്‍.എ, സെക്രട്ടറി എം.അഹമ്മദ് എന്ന നാണി, സത്താര്‍ പന്തല്ലൂര്‍, മൊയ്തീന്‍ പയ്യനാട്, സി.ടി.ജലീല്‍ എന്നിവര്‍ അറിയിച്ചു.