എസ്.വൈ.എസ്. ജില്ലാതല ഖുര്‍ആന്‍ ക്വിസ് മത്സരം: ദാറുല്‍ ഹുദ വിദ്യാര്‍ഥിക്ക് സ്വര്‍ണപ്പതക്കം

പെരിന്തല്‍മണ്ണ: എസ്.വൈ.എസ്. പെരിന്തല്‍മണ്ണ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജില്ലാതല ഖുര്‍ആന്‍ ക്വിസ് മത്സരത്തില്‍ പനങ്ങാങ്ങരയിലെ ചെമ്മാട് ദാറുല്‍ ഹുദ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി പി.ജി. വിദ്യാര്‍ഥി അബൂബക്കര്‍ സിദ്ധീഖ് ഒന്നാം സ്ഥാനം നേടി സ്വര്‍ണപ്പതക്കത്തിന് അര്‍ഹനായി.  വളാഞ്ചേരി മര്‍ക്കസ് വിദ്യാര്‍ഥി ജംശീദ് മൂന്നിയൂര്‍, പെരിന്തല്‍മണ്ണ കൈപ്പുള്ളി അലി എന്നിവര്‍ രണ്ടാം സ്ഥാനവും കട്ടുപ്പാറ മുഹമ്മദ് മുസ്തഫ മൂന്നാം സ്ഥാനവും നേടി. സ്വര്‍ണപ്പതക്കം 21ന് പെരിന്തല്‍മണ്ണ ടൗണ്‍ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കുമെന്ന് പ്രസിഡന്റ് പി.ടി. അലി മുസ്‌ലിയാര്‍ അറിയിച്ചു.