കരുവാരകുണ്ട് ദാറുന്നജാത്ത് പ്രര്‍ഥനാസദസ്സ് സമാപിച്ചു

കരുവാരകുണ്ട്: കരുവാരകുണ്ട് ദാറുന്നജാത്തില്‍ ഒരുക്കിയ പ്രര്‍ഥനാസദസ്സ് സമാപിച്ചു. നൂറുകണക്കിന് വിശ്വാസികളാണ് അഞ്ചുദിനം നീണ്ടുനിന്ന പ്രാര്‍ഥനാസദസ്സില്‍ സംബന്ധിച്ചത്. വിവിധ വിഷയങ്ങളെക്കുറിച്ച് കെ.ടി. മൊയ്തീന്‍ ഫൈസി, ഷാജഹാന്‍ റഹ്മാനി, ഫരീദ് റഹ്മാനി, സിംസാറുല്‍ ഹഖ് ഹുദവി എന്നിവര്‍ പ്രഭാഷണം നടത്തി. സമാപനസമ്മേളനം കെ.കെ. അബൂബക്കര്‍ ഫൈസി ഉദ്ഘാടനം ചെയ്തു. അലവി ബാഖവി അധ്യക്ഷത വഹിച്ചു. മൊയ്തീന്‍കുട്ടി ഫൈസി വാക്കോട്, എം. അലവി, കെ.ടി. മൊയ്തീന്‍ ഫൈസി, സി. അബ്ദുള്ള മൗലവി തുടങ്ങിയവര്‍ പ്രസംഗിച്ചു.