പെരുന്നാള്‍ അവധി മൂന്ന് ദിവസമാക്കി സര്‍ക്കാര്‍ ഉടന്‍ ഉത്തരവിറക്കണം-മുസ്‌ലിം നേതാക്കള്‍


കോഴിക്കോട്‌ഇസ്‌ലാമിക സമൂഹത്തിന്റെ പ്രധാനപ്പെട്ട രണ്‌ട്‌ ആഘോഷങ്ങളായ ചെറിയ പെരുന്നാളിനും ബലി പെരുന്നാളിനും മാറിമാറി വന്ന സര്‍ക്കാറുകള്‍ ഒരൊറ്റ ദിവസം മാത്രമാണ്‌ അവധി നല്‌കിയത്‌. എന്നാല്‍ രണ്‌ട്‌ പെരുന്നാളുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ മൂന്ന് ദിവസം വീതം അവധി പ്രഖ്യാപിച്ചുകൊണ്‌ട്‌ സര്‍ക്കാര്‍ ഉടന്‍ ഉത്തരവിറക്കണമെന്ന് മുസ്‌്‌ലിം നേതാക്കള്‍ സംയുക്തമായിറക്കിയ പ്രസ്‌താവനയില്‍ പറഞ്ഞു. 
പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍(സൌഹ്യര്‍ദ്ധ വേദി ), പാണക്കാട്‌ സയ്യിദ്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍ (ചെയര്‍മാന്‍,ഇസ്ലാമിക്‌ സെന്‍റെര്‍),ചെറുശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ (സമസ്‌ത), , കെ.പി.എ മജീദ്‌ ( മുസ്‌ലിംലീഗ്‌), പ്രൊഫ: എ.കെ അബ്ദുഹ്മ ഹമീദ്‌ (കാന്തപുരം വിഭാഗം), ടി.പി അബ്ദുണ്മക്കോയ മദനി, കുഞ്ഞിമുഹമ്മദ്‌ പറപ്പൂര്‍(കെ.എന്‍.എം.), ഡോ:ഹുസൈന്‍ മടവൂര്‍ (ഐ.എസ്.എം) ടി.ആരിഫലി (ജമാഅത്തെ ഇസ്‌്‌ലാമി), എന്നിവര്‍ സംയുക്തമായാണ് പ്രസ്താവനയില്‍ ഒപ്പ് വെച്ചത്.