ഖാസി സി.എം. അബ്ദുല്ല മൗലവി പ്രാര്‍ത്ഥനാസംഗമം ഇന്ന്


കാസര്‍കോട്: മംഗലാപുരം – ചെമ്പരിക്ക ഖാസിയും സമസ്ത കേന്ദ്രമുശാവറ ഉപാധ്യക്ഷനുമായിരുന്ന സി.എം. അബ്ദുല്ല മൗലവിയുടെ കൊലപാതക അന്വേഷണം സി.ബി.ഐയുടെ പ്രത്യേക വിംഗിനെ ഏല്‍പിച്ച് പ്രതികളെ ഏത്രയും പെട്ടെന്ന് നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് റംസാനിന് ശേഷം നടക്കുന്ന അനിശ്ചതകാല പ്രക്ഷോഭപരിപാടികളുടെ മുന്നൊരുക്കമായി റംസാനില്‍ ശാഖ – ക്ലസ്റ്റര്‍ – മേഖല – ജില്ലാതലങ്ങളില്‍ വിവിധ പരിപാടികള്‍ നടന്നു വരുന്നു.
സി.എം. ഉസ്താദിന്റെ ജീവചരിത്രം മനസ്സിലാക്കികൊടുക്കുന്നതിനും അനിശ്ചിതകാല സമരത്തിന്റെ ആവശ്യകതയെക്കുറിച്ച് വിശദീകരിക്കുന്നതും പാരത്രീകമോക്ഷത്തിന് വേണ്ടിയുളളതാണ് പരിപാടി. ആഗസ്റ്റ് 11 ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന ജില്ലാകമ്മിറ്റിയുടെ വിപുലമായ പരിപാടി ചെമ്പരിക്ക സി.എം. മഖാം സിയാറത്തോടുക്കൂടി ആരംഭിക്കും. തുടര്‍ന്ന് ദിഖ്‌റ് ദുഅ മജ്‌ലിസും ഖത്വമുല്‍ഖുര്‍ആന്‍ പാരായണവും നടത്താന്‍ ജില്ലാസെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. ജില്ലാ ആക്ടിംഗ് പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. ജനറല്‍സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. ഹാരിസ് ദാരിമി ബെദിര, സൂഹൈര്‍ അസ്ഹരി പളളങ്കോട്, എം.എ.ഖലീല്‍, ബഷീര്‍ ദാരിമി തളങ്കര, ഹാഷിം ദാരിമി ദേലംപാടി, മുഹമ്മദ് ഫൈസി കജ, സത്താര്‍ ചന്തേര, ഹബീബ് ദാരിമി പെരുമ്പട്ട, മൊയ്തു ചെര്‍ക്കള, കെ.എം.ശറഫുദ്ദീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.