ആതവനാട് ക്ലസ്റ്റര്‍ SKSSF 'നിശാനെ മുഹബ്ബത്ത്' ഇന്ന്


വളാഞ്ചേരി: ആതവനാട് ക്ലസ്റ്റര്‍ എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റി സംഘടിപ്പിക്കുന്ന 'നിശാനെ മുഹബ്ബത്ത്' ഏകദിന റംസാന്‍ സംഗമവും സ്വാതന്ത്ര്യദിന സെമിനാറും ഞായറാഴ്ച ഒന്നിന് കഞ്ഞിപ്പുര അല്‍ ഹനീഫിയ്യ മദ്രസ്സയില്‍ നടക്കും. ആത്മീയ സംഗമം അത്തിപ്പറ്റ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലിന് ഫെയ്ത്ത് ഇന്ത്യ, ഫെയ്ത്ത് ഫ്രീഡം എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ അബ്ദുറഹ്മാന്‍ രണ്ടത്താണി എം.എല്‍.എ ഉദ്ഘാടനം ചെയ്യും.