മുക്കം: തെനെങ്ങാപറമ്പ് യൂണിറ്റ് എസ്.കെ.എസ്.എസ്.എഫിന്റെ ആഭിമുഖ്യത്തില്‍ ശിഹാബ്തങ്ങള്‍ അനുസ്മരണവും ഇഫ്താര്‍ സംഗമവും നടത്തി. സി.മോയിന്‍കുട്ടി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ ഫൈസി മലയമ്മ അനുസ്മരണ പ്രഭാഷണം നടത്തി. അബ്ദുറഹിമാന്‍ ലത്തീഫി അധ്യക്ഷതവഹിച്ചു. ഗ്രാമപ്പഞ്ചായത്ത് വൈസ്പ്രസിഡന്റ് എന്‍.കെ.അഷ്‌റഫ്, ഇമ്പിച്ചാലി മുസ്‌ലിയാര്‍, എ.കെ.ഗഫൂര്‍ ഫൈസി, സാദിഖലി, മമ്മദ്, വൈത്തല അബൂബക്കര്‍, ഗുലാം ഹുസൈന്‍, എന്‍.കെ.നിയാസ്, ടി.സി.ഷംസുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു. വി.പി.എ.ജലീല്‍ സ്വാഗതവും ടി.പി.അഹമ്മദ് നന്ദിയും പറഞ്ഞു.