കൊടുവള്ളി മേഖല SKSSF ബദര്‍ അനുസ്മരണവും ഇഫ്ത്താര്‍ മീറ്റും

താമരശ്ശേരി:ഇസ്‌ലാമിന്റെ സന്ദേശം മാനവികതയുടേതാ ണെന്നും ശാന്തിയും സമാധാനവും ഉദ്‌ഘോഷിക്കുന്ന അതിനെ ദുര്‍വ്യാഖ്യാനം ചെയ്യുന്ന ഛിദ്രശക്തികളെ ഒറ്റപ്പെടുത്തണമെന്നും വി.എം. ഉമ്മര്‍ എം.എല്‍.എ. പറഞ്ഞു.
കൊടുവള്ളി മേഖല എസ്.കെ.എസ്.എസ്.എഫ്. കമ്മിറ്റി എളേറ്റിലില്‍ സംഘടിപ്പിച്ച ബദര്‍ അനുസ്മരണ പരിപാടിയും ഇഫ്ത്താര്‍ മീറ്റും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഫ്‌സല്‍ ഉലമ പരീക്ഷയില്‍ മൂന്നാം റാങ്ക് നേടിയ അഹമ്മദ്‌കോയ പന്നൂരിന് എം.എല്‍.എ. ഉപഹാരം നല്‍കി. മുജീബ് ചളിക്കോട് അധ്യക്ഷത വഹിച്ചു.
ഖാസി അബ്ദുല്‍ബാരി ബാഖവി വാവാട്, അബ്ദുറസാഖ്ബുസ്താനി, ബഷീര്‍ ദാരിമി, സി. മുഹമ്മദ്, എ.ടി. മുഹമ്മദ്, കുഞ്ഞാലന്‍കുട്ടി ഫൈസി, ഫാറൂഖ് പന്നൂര്. എം.കെ. മുഹമ്മദ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി സുബൈര്‍ പുല്ലാളൂര്‍ സ്വാഗതവും ഷാനവാസ് കത്തറമ്മല്‍ നന്ദിയും പറഞ്ഞു.