ഓമശ്ശേരി
: ഉപരിപഠനാര്‍ത്ഥം
അലിഗഡ് മുസ്‍ലിം യൂണിവേഴ്സിറ്റിയിലേക്ക്
പോകുന്ന മുക്കം മേഖല
എസ്.കെ.എസ്.എസ്.എഫ്.
ജോയിന്‍റ്
സെക്രട്ടറി സഫീം ജാറംകണ്ടിക്ക്
മേഖലാ കമ്മിറ്റി യാത്രയയപ്പ്
നല്‍കി. തന്‍റെ
ഉദ്ഘാടന ഭാഷണത്തിന് ശേഷം
മേഖലാ കമ്മിറ്റി തയ്യാറാക്കിയ
ഉപഹാരം പാണക്കാട് സയ്യിദ്
ഹമീദലി ശിഹാബ് തങ്ങള്‍ അദ്ദേഹത്തിന്
നല്‍കി ആദരിച്ചു. കുഞ്ഞാലന്‍
കുട്ടി ഫൈസിയുടെ അധ്യക്ഷതയില്‍
ചേര്‍ന്ന യോഗത്തില്‍ കെ.എന്‍.എസ്.
മൗലവി,
സുബൈര്‍
മാസ്റ്റര്‍, ഒ.പി.
അശ്റഫ്,
നൂറുദ്ദീന്‍
ഫൈസി, അലി
അക്ബര്‍ കറുത്തപറന്പ്,
പി.ടി.
മുഹമ്മദ്,
സിദ്ദീഖ്
നടമ്മല്‍ പൊയില്‍,
ഫസലുറഹ്‍മാന്‍
എന്നിവര്‍ സംസാരിച്ചു.
- സഫീര്‍