പി.എസ്.സി. കോച്ചിംഗ് സെന്‍റര്‍ ആരംഭിച്ചു

അന്പലക്കണ്ടി : അന്പലക്കണ്ടി ക്ലസ്റ്റര്‍ എസ്.കെ.എസ്.എസ്.എഫ്. പി.എസ്.സി. കോച്ചിംഗ് സെന്‍ററിന്‍റെ ഉദ്ഘാടനം ക്ലസ്റ്റര്‍ പ്രസിഡന്‍റ് അബ്ദുല്ലക്കുട്ടി വാഫി വെണ്ണക്കോടിന്‍റെ അധ്യക്ഷതയില്‍ മുക്കം മേഖലാ സെക്രട്ടറി സിദ്ധീഖ് നാടാമെല്‍പോയില്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് അലി ഫൈസി, പി.ടി. മുഹമ്മദ്, മുസ്തഫ അന്പലക്കണ്ടി, സഫീര്‍ പി. ജാറംകണ്ടി, കെ.പി. ശബീര്‍ അലി സംസാരിച്ചു. 25ല്‍ അധികം പഠിതാക്കളുള്ള കോച്ചിംഗ് സെന്‍ററില്‍ തികച്ചും സൗജന്യമായി പ്രഗല്‍ഭരായ അദ്ധ്യാപകര്‍ ‍ ക്ലാസ്സെടുക്കുന്നു.