ഇസ്‍ലാമിക് സെന്‍റര്‍ മെഗാ ഇഫ്താര്‍ മീറ്റ് അഡ്വ. ജാബിര്‍ അല്‍ അന്‍സി ഉദ്ഘാടനം ചെയ്യും

കുവൈത്ത് സിറ്റി : കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ റമളാന്‍ ആത്മ വിശുദ്ധിക്ക് ധര്‍മ്മ വികാസത്തിന് എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന റമളാന്‍ കാന്പയിനിന്‍റെ ഭാഗമായി നടത്തപ്പെടുന്ന മെഗാ ഇഫ്താര്‍ മീറ്റ് കുവൈത്തിലെ പ്രമുഖ അഭിഭാഷകനും സാമൂഹിക സാംസ്കാരിക രംഗത്തെ സജീവ സാന്നിദ്ധ്യവുമായ അഡ്വ. ജാബിര്‍ അല്‍ അന്‍സി ഉദ്ഘാടനം ചെയ്യും. 19 വെള്ളിയാഴ്ച അബ്ബാസിയ്യ ദാറുത്തര്‍ബിയ മദ്റസ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ ഇസ്‍ലാമിക് സെന്‍റര്‍ പ്രസിഡന്‍റ് സിദ്ധീഖ് ഫൈസി കണ്ണാടിപ്പറന്പ് അധ്യക്ഷത വഹിക്കും. ഇസ്‍ലാമിക് സെന്‍റര്‍ ചെയര്‍മാന്‍ ശംസുദ്ധീന്‍ ഫൈസി മുഖ്യപ്രഭാഷണം നടത്തും. വൈകുന്നേരം 5 മണിക്ക് നടക്കുന്ന ദിക്റ് വാര്‍ഷികത്തിന് പ്രമുഖ പണ്ഡിതന്മാരായ മുസ്തഫ ദാരിമി, അബ്ദുല്‍ നാസര്‍ മൗലവി, മന്‍സൂര്‍ ഫൈസി, മുജീബ് റഹ്‍മാന്‍ ഹൈതമി, അശ്റഫ് ഫൈസി, അബ്ദുന്നാസര്‍ അസ്‍ലമി, ഫള്ലുറഹ്‍മാന്‍ ദാരിമി, ഹംസ ദാരിമി തുടങ്ങിയവര്‍ നേതൃത്വം നല്‍കും. ഇഫ്താര്‍ മീറ്റില്‍ പങ്കെടുക്കാന്‍ കുവൈത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും വാഹന സൗകര്യം ഏര്‍പ്പെടുത്തിയതായി ഭാരവാഹികള്‍ അറിയിച്ചു