ജിദ്ദ
: എല്ലാ
കാര്യത്തിലും സ്വയം പര്യാപ്തത
നേടി എന്ന അഹങ്കാര ചിന്തയാല്‍
സൃഷ്ടാവിനെ മറന്ന് കുത്തഴിഞ്ഞ
ജീവിതം നയിക്കുന്ന ആധുനിക
സമൂഹത്തില്‍ നിന്ന് ബുദ്ധിപൂര്‍വ്വം
മാറി നിന്നുകൊണ്ട് വിശുദ്ധ
റമദാനിനെ ആത്മ സംസ്കരണത്തിന്
ഉപയോഗപ്പെടുത്തിയാലേ
ജീവിതത്തിന്‍റെ ലക്ഷ്യ
സാക്ഷാല്‍കാരം സാധ്യമാകൂ
എന്ന് നജ്‍മുദ്ദീന്‍ ഹുദവി
മധുവായി ഉദ്ബോധിപ്പിച്ചു.
കൊണ്ടോട്ടി
നന്പോലം കുന്ന് മഹല്ല് ജില്ല
മക്ക കമ്മിറ്റി ഇഫ്താര്‍
സംഗമത്തില്‍ റമദാന്‍ സന്ദേശം
നല്‍കുകയായിരുന്നു അദ്ദേഹം.
ശറഫിയ്യ സഹായ
ഓഡിറ്റോറിയത്തില്‍ നടന്ന
പരിപാടി ജിദ്ദയിലേയും
മക്കയിലേയും മെന്പര്‍മാരുടെയും
കുടുംബങ്ങളുടെയും വിപുലമായ
ഒത്തുചേരലിന് വേദിയായി.
ഇ.എം.
ജാഫര്‍ ഖാന്‍,
കെ.എ.
മജീദ്,
കിളിനാടന്‍
സൈതലവി, എ.ടി.
ഇണ്ണി സംസാരിച്ചു.
കമ്മിറ്റി
ജനറല്‍ബോഡി മെന്പര്‍മാര്‍ക്ക്
പുറമെ നാട്ടില്‍ നിന്നും ഈ
വര്‍ഷം ഉംറ നിര്‍വ്വഹിക്കാന്‍
എത്തിയവരും ഡോ. സാജിറ
ജാഫര്‍ ഖാന്‍ അടക്കമുള്ള
പ്രമുഖരും പരിപാടിയില്‍
പങ്കെടുത്തു. പെരിഞ്ചീരി
അസീസ്, ഇ.ടി.
മഹ്‍ബൂബ്,
സി.പി.
ശംസുദ്ദീന്‍,
പുലാശ്ശേരി
കുഞ്ഞാലന്‍ കുട്ടി,
ആനപ്ര മുഹമ്മദലി,
ഇ.എം.
മുജീബ് നേതൃത്വം
നല്‍കി.
2011-2012 വര്‍ഷത്തേക്കുള്ള
പുതിയ ഭാരവാഹികളായി നജ്‍മുദ്ദീന്‍
ഹുദവി മധുവായി (പ്രസിഡന്‍),
ആനപ്ര സിദ്ദീഖ്,
വി.പി.
മുശ്താഖ് അലി
(വൈ.പ്രസി),
എന്‍.പി.
അബൂബക്കര്‍
(ജ.സെക്രട്ടറി),
കിളിനാടന്‍
റഹീം, സി.പി.
സൈനുദ്ദീന്‍
(സെക്രട്ടറി),
വി.
മുഹമ്മദലി
(ട്രഷറര്‍),
ടി.പി.
ഇബ്റാഹീം
(ചെയര്‍മാന്‍),
സി.ടി.
മുഹമ്മദലി
(വൈ.ചെയര്‍മാന്‍)
എന്നിവരെ
തെരഞ്ഞെടുക്കപ്പെട്ടു.
വി.പി.
മുശ്താഖ്
അലിയുടെ അധ്യക്ഷതയില്‍
ചേര്‍ന്ന യോഗത്തില്‍ എന്‍.പി.
അബൂബക്കര്‍
സ്വാഗതവും വി. മുഹമ്മദലി
നന്ദിയും പറഞ്ഞു. കെ.എ.
മജീദ് തെരഞ്ഞെടുപ്പ്
നിയന്ത്രിച്ചു.