മലബാര്‍ ഇസ്‍ലാമിക് കോംപ്ലക്സ് ദാറുല്‍ ഇര്‍ശാദ് അക്കാദമി ലൈബ്രറി ഫണ്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു

ഉദുമ : മലബാര്‍ ഇസ്‍ലാമിക് കോംപ്ലക്സ് ദാറുല്‍ ഇര്‍ശാദ് അക്കാദമി പി.ടി.. കമ്മിറ്റിയുടെ ലൈബ്രറി ഫണ്ട് ഉദ്ഘാടനം മാനേജര്‍ കെ.കെ. അബ്ദുല്ല ഹാജി എം..സി. പ്രസിഡന്‍റ് ത്വാഖ അഹ്‍മദ് മുസ്‍ലിയാര്‍ക്ക് നല്‍കി നിര്‍വ്വഹിച്ചു. എം..സി സെക്രട്ടറി യു.എം. അബ്ദുറഹ്‍മാന്‍ മൗലവി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഖാദര്‍ മദനി പള്ളങ്കോട് സ്വാഗതം പറഞ്ഞു. ത്വാഖ അഹ്‍മദ് മുസ്‍ലിയാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കെ.കെ. അബ്ദുല്ല ഹാജി ഖത്തര്‍, ശാഫി ഹാജി ബേക്കള്‍, അഹ്‍മദ് മുസ്‍ലിയാര്‍ ചേര്‍ക്കല, അന്‍വര്‍ ഹുദവി മാവൂര്‍, ഇസ്‍മാഈല്‍ ഹുദവി ചെമ്മാട്, മന്‍സൂര്‍ ഹുദവി സന്തോഷ് നഗര്‍, ഹനീഫ് ഹുദവി ടെലംപാടി, പി.ബി. അബ്ദുറഹ്‍മാന്‍ ഉദുമ തുടങ്ങിയവര്‍ സംബന്ധിച്ചു.
- മന്‍സൂര്‍ കളനാട്  -