പെരുന്നാള്‍ അവധി മൂന്ന് ദിവസമാക്കണം : എസ്.കെ.എസ്.എസ്.എഫ്



കാസര്‍കോട് : കേരളത്തിലെ 25 ശതമാനത്തിലധികം വരുന്ന മുസ്ലീങ്ങളുടെ പ്രധാനപ്പെട്ട രണ്ട് ആഘോഷങ്ങളാണ് ചെറിയ പെരുന്നാളും ബലിപെരുന്നാളും. സുപ്രധാനമായ ഈ ആഘോഷങ്ങള്‍ക്ക് മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ഒറ്റ ദിവസം മാത്രമാണ് കഴിഞ്ഞകാലങ്ങളിലൊക്കെയും അവധി നല്‍കിയത്. വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകിച്ചും വിദൂരസ്ഥലങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കുടുംബത്തോടൊപ്പം പെരുന്നാള്‍ ആഘോഷിക്കാന്‍ ഇത് കാരണം സാധിക്കാറില്ല. ആയതിനാല്‍ കേരളത്തിലെ മുഴുവന്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും ഈ പെരുന്നാളിന് അവധി മൂന്ന് ദിവസമായി ഉത്തരവിറക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ ആക്ടിംഗ് പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഓണം, ക്രസ്തുമസ് തുടങ്ങിയ ആഘോഷങ്ങള്‍ക്ക് പത്ത് ദിവസം വീതവും മറ്റ് ആഘോഷങ്ങള്‍ക്ക് ആവശ്യാനുസരണവും അവധി നല്‍കുമ്പോഴാണ് പെരുന്നാളിന് മാത്രം ഈ വിവേചനപ്രവണത തുടര്‍ന്ന് വരുന്നതെന്നും ഇത് ആരോഗ്യകരമായ ഒരു ജനാധിപത്യ സമൂഹത്തിന് ചേര്‍ന്നതല്ലയെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.