ഖത്തര്‍
: റാഫ്
ഖത്തറിന്‍റെയും അഭ്യന്തര
മന്ത്രാലയത്തിന്‍റെയും
സഹകരണത്തോടെ കേരള കള്‍ച്ചറല്‍
സെന്‍റര്‍ സംഘടിപ്പിക്കുന്ന
മൂന്നാമത് ഇഫ്താര്‍ സംഗമത്തിന്‍റെ
സുഖകരമായ നടത്തിപ്പിനായി
വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.
ആഗസ്റ്റ് 12
വെള്ളിയാഴ്ച
കള്‍ച്ചറല്‍ സെന്‍റര്‍
ഓഫീസില്‍ ചേര്‍ന്ന യോഗത്തിലാണ്
കെ.എം.സി.സി.
സംസ്ഥാന
പ്രസിഡന്‍റ് പി.എസ്.എച്ച്.
തങ്ങള്‍ മുഖ്യ
രക്ഷാധികാരിയും കെ.സി.സി.
പ്രസിഡന്‍റ്
എ.വി.
അബൂബക്കര്‍
ഖാസിമി ചെയര്‍മാനും കെ.സി.സി.
സെക്രട്ടറി
സൈനല്‍ ആബിദ് ജനറല്‍ കണ്‍വീനറുമായ
സ്വാഗത സംഘം രൂപീകൃതമായത്.
അബൂബക്കര്‍
മാടപ്പാട്, എം.
ഹസന്‍ ഹാജി,
ശംസുദ്ദീന്‍
ഒളകര, കെ.
മുഹമ്മദ് ഈസ,
എന്‍.കെ.
മുസ്തഫ,
സ്വാലിഹ്
ബേക്കല്‍ എന്നിവരാണ് മറ്റു
രക്ഷാധികാരികള്‍. സി.വി.
മുഹമ്മദലി
ഹാജി, നാസര്‍
ഹാജി, അബ്ദുല്‍
ഖാദര്‍ ഹാജി, മുഹമ്മദലി
പട്ടാന്പി, ഉമര്‍
ഹാജി കാരത്തൂര്‍ എന്നിവര്‍ വൈസ്
ചെയര്‍മാനും സകരിയ്യ മാണിയൂര്‍,
സി.വി.
ഖാലിദ്,
മുസ്തഫ മുണ്ടേരി,
മൊയ്തീന്‍
കുട്ടി വയനാട് എന്നിവര്‍
കണ്‍വീനറുമാണ്. ഫൈനാന്‍സ്
(മുഹമ്മദലി
ഹാജി, ജഹാങ്കീര്‍
ശാജഹാന്‍), പ്രോഗ്രാം
(ഫൈസല്‍
ഹുദവി, നിയാസ്
ഹുദവി), റിസപ്ഷന്‍
(ഇഖ്ബാല്‍
കൂത്തുപറന്പ്, ഹുസൈന്‍
റഹ്‍മാനി), ട്രാന്‍സ്പോര്‍ട്ട്
(അബ്ദുല്‍
അസീസ് തങ്ങള്‍) എന്നിങ്ങനെ
വിവിധ സബ് കമ്മിറ്റികളും
രൂപീകരിച്ചു.
ആഗസ്റ്റ്
19 വെള്ളിയാഴ്ച
മുന്‍തസ പെട്രോള്‍ സ്റ്റേഷന്
പിന്‍വശം താരിഖ് ബിന്‍ സിയാദ്
സ്കൂളില്‍ വെച്ച് നടക്കുന്ന
പരിപാടിയില്‍ ഖത്തറിലെ ഉന്നത
വ്യക്തിത്വങ്ങളും മന്ത്രാലയ
പ്രതിനിധികളും സംബന്ധിക്കും.
തറാവീഹ്
നിസ്കാരാനന്തരം നടക്കുന്ന
റമദാന്‍ പ്രഭാഷണം ഉത്തമ സമൂഹം
എന്ന വിഷയത്തെ ആസ്പദമാക്കി
സിംസാറുല്‍ ഹഖ് ഹുദവി മാന്പാട്
നിര്‍വ്വഹിക്കും.
ഇന്ത്യന്‍
കമ്മ്യൂണിറ്റിക്ക് വേണ്ടി
നടത്തുന്ന ഇഫ്താര്‍ സംഗമത്തില്‍
മുവ്വായിരത്തിലേറെ ആളുകള്‍
പങ്കെടുക്കുമെന്നാണ് സംഘാടകര്‍
കണക്കുകൂട്ടുന്നത്.