പ്രമുഖ പണ്ഡിതനും സമസ്തഃ വൈസ് പ്രസിഡണ്ടുമായിരുന്ന ഖാസി സി.എം. അബ്ദുല്ല മുസ്ലിയാരുടെ മരണം സംബന്ധിച്ച ദുരൂഹത പുതിയ വഴിത്തിരിവിലാണുള്ളത്. ലോക്കല്‍ പൊലീസിന്റെ അന്വേണം തൃപ്തികരമല്ലാതെ വന്നപ്പോള്‍ sൈ്രം ബ്രാഞ്ചിനെ ഏല്‍പ്പിക്കുകയും അതും പുരോഗതിനേടാതിരുന്നപ്പോള്‍ അന്വേണം സി.ബി.എെയെ ഏല്‍പ്പിക്കണമെന്ന മുറവിളി ഉയരുകയും തുടര്‍ന്ന് സി.ബി.എെ സംഘം അന്വേിച്ചു തുടങ്ങുകയും ചെയ്തിരുന്നു. സി.ബി.എെ അന്വേണം പത്തു മാസം പൂര്‍ത്തിയാക്കിയ ഘട്ടത്തില്‍ ഇടക്കാല റിപ്പോര്‍ട്ട് നല്‍കി തല്‍ക്കാലം അന്വേണം നിര്‍ത്തിവച്ചിരിക്കയാണ്. ഇതുവരെയുള്ള അന്വേണത്തിന്റെ ഫലമായി സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ട് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും പല പത്രങ്ങളും മണത്തും ചോര്‍ത്തിയും കിട്ടിയ വിവരങ്ങളും മെനഞ്ഞെടുത്ത ഭാവനകളും കലര്‍ത്തി വാര്‍ത്തകള്‍ പുറത്തുവിട്ടു കഴിഞ്ഞു. ചില പത്രങ്ങള്‍ ഇത് സംബന്ധിച്ച് പ്രസിദ്ധീകരിച്ച വിവരങ്ങള്‍ അദ്ദേഹത്തിന്റെ ദാരുണ മരണത്തെ തുടര്‍ന്ന് വ്രണിത ഹൃദയരായി കഴിയുന്നവരെ കുത്തിനോവിക്കുന്ന തരത്തിലായിരുന്നു. ആത്മഹത്യ എന്ന സാധ്യത പോലും സങ്കല്‍പ്പിക്കുന്നത് ആ ധന്യ വ്യക്തിത്വത്തിന്റെ ആത്മാവിനോട് കാണിക്കുന്ന ക്രൂരതയായിരിക്കുമെന്ന് മനസ്സിലാക്കി വിഷയം ചര്‍ച്ചയാക്കുന്നതില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു പരേതന്റെ ബന്ധുക്കളും ശിഷ്യരും നാട്ടുകാരും അനുയായികളും അടങ്ങിയ പരസഹസ്രം ജനങ്ങള്‍. മുമ്പ് ചില ഒറ്റപ്പെട്ട കേന്ദ്രങ്ങള്‍ ആത്മഹത്യാവാദവുമായി രംഗത്തുവന്നപ്പോള്‍ അത്തരം വാദങ്ങളെ തീര്‍ത്തും അവഗണിക്കുകയായിരുന്നു അവര്‍. ഇത്തരമൊരു വിവാദം ഉയര്‍ത്തിക്കൊണ്ടുവരുന്നതിന്റെ പിന്നിലെ താല്‍പര്യങ്ങളെപ്പറ്റിയും ഗൂഢോദ്ദ്യേശ്യങ്ങളെക്കുറിച്ചും ശരിക്കും ബോധവാന്‍മാരാണ് ജനം.
എന്നാല്‍ സി.ബി.എെ റിപ്പോര്‍ട്ടിന്റെ മറ പിടിച്ചു സമൂഹത്തില്‍ സ്വാധീനമുള്ള ചില പത്രങ്ങള്‍ കൂടി വിഷയം ഏറ്റെടുത്തു പ്രചരിപ്പിച്ചു തുടങ്ങിയപ്പോള്‍ ഗത്യന്തരമില്ലാതെ വിവാദത്തില്‍ കക്ഷിചേരാന്‍ പരേതന്റെ ബന്ധുക്കളും ശിഷ്യഗണങ്ങളും നിര്‍ബന്ധിതരായിരിക്കയാണ്. കൊലപാതകമാകാന്‍ സാധ്യതയില്ലെന്ന് സമര്‍ത്ഥിക്കാന്‍ സി.ബി.എെ ഉദ്ധരിച്ചതായി പത്രങ്ങള്‍ എടുത്തു പറഞ്ഞ വാദം അദ്ദേഹം എല്ലാ വിഭാഗക്കാര്‍ക്കിടയിലും ഒരുപോലെ ആദരണീയനായത് കൊണ്ട് വധിക്കാന്‍ ആരെങ്കിലും ഗൂഢാലോചന നടത്തിയിരിക്കാന്‍ സാധ്യതയില്ലെന്നാണ്. ഈ വാദം നിലനില്‍ക്കുന്നതല്ല. ലോകത്ത് ബഹുഭൂരിഭാഗം അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന മഹിതവ്യക്തിത്വങ്ങളെ അസൂയ കൊണ്ടും അവരുടെ സാന്നിധ്യം തങ്ങളുടെ അധമ താല്‍പര്യങ്ങള്‍ക്ക് വിഘാതമാകുന്നുവെന്ന് കണ്ടും കൊല നടത്താന്‍ ഗൂഢാലോചന നടത്തിയതിനും വിജയകരമായി അതു നടപ്പിലാക്കിയതിനും എത്രയോ ഉദാഹരണങ്ങള്‍ നമ്മുടെ അറിവിലുണ്ട്.
ജീവിതത്തില്‍ നിരാശയും ഇഛാഭംഗവും ബാധിച്ച, മാനസിക സമ്മര്‍ദ്ദവും വിഭ്രാന്തിയും കൊണ്ട് പൊറുതിമുട്ടിയ അല്‍പ ബുദ്ധിയുടെ അത്താണിയാണ് ആത്മഹത്യ. സ്വാഭാവികമായും പ്രത്യേക പ്രായക്കാരും പ്രത്യേക ജീവിതരീതിയുടെ ഉടമകളുമാണ് ഇത്തരം കടും കൈ ചെയ്യുക. ആത്മഹത്യ ചെയ്തവരുടെ ജീവിത പശ്ചാത്തലം പരിശോധിച്ചാല്‍ അത്തരം ചാപല്യത്തിന്റെ അടയാളങ്ങള്‍ കാണാനാവും. ഇവിടെ ചെറുപ്പം മുതല്‍ മരിക്കുന്നതിന് മണിക്കൂറുകള്‍ മുമ്പ് വരെ ദൈവിക ചിന്തയിലും വിജ്ഞാന സമ്പാദനത്തിലും സേവനത്തിലും ജനങ്ങളെ നന്‍മയിലേക്കും ശാന്തിയിലേക്കും വഴി നടത്തുന്നതിലും മുന്‍പന്തിയില്‍ നിന്ന് നേതൃത്വപരമായ പങ്കുവഹിച്ചിരുന്ന ഒരു വ്യക്തിയില്‍ നിന്ന് ഒരിക്കലും അത്തരം ഒരു നീക്കം പ്രതീക്ഷിക്കാനാവില്ല. കൂടാതെ അദ്ദേഹത്തെ എന്തു തരം സമ്മര്‍ദ്ദമാണ് ഇത്തരം കടുത്ത തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ചിരിക്കുകയെന്ന് ഒരാള്‍ക്ക് പോലും ചൂണ്ടിക്കാട്ടാനില്ല. ശാരീരിക അവശതകള്‍ ഒരിക്കലും അദ്ദേഹത്തെ അലട്ടുന്ന പ്രശ്നമേ ആയിരുന്നില്ല. താന്‍ നട്ടുവളര്‍ത്തിയ ഒരു സ്ഥാപനത്തില്‍ നിന്ന് പടിയിറങ്ങേണ്ടി വന്ന ശേഷം വീട്ടിലിരിക്കുന്ന സമയത്ത് തന്റെ കര്‍ത്തവ്യ ബോധവും സേവനതൃഷ്ണയും അസ്വാസ്ഥ്യപ്പെടുത്തിയത് കൊണ്ടാണ് 60 പിന്നിട്ട ഘട്ടത്തില്‍ വിശ്രമ ജീവിതം മാറ്റിവച്ചു വലിയ ഒരു സ്വപ്നത്തിന്റെ നിര്‍മാണ യജ്ഞത്തിലേക്ക് എടുത്തു ചാടിയത്. ആരും അദ്ദേഹത്തെ നിര്‍ബന്ധിച്ചില്ല. വിവിധ മഹല്ലുകളുടെ ഖാസിയെന്ന ഉത്തരവാദിത്തവുമായി ബാക്കി സമയം വിശ്രമജീവിതം നയിക്കാന്‍ അദ്ദേഹം തെരഞ്ഞെടുത്തിരുന്നുവെങ്കില്‍ ആരും അതിനെ ചോദ്യം ചെയ്യുകയോ അതില്‍ അനൗചിത്യം കാണുകയോ ചെയ്യുമായിരുന്നില്ല. ഇത്തരമൊരു ഘട്ടത്തിലാണ് അദ്ദേഹം മലബാര്‍ ഇസ്ലാമിക് കോംപ്ലക്സിന് ബീജാവാപം നല്‍കാനും അതിനെ നട്ടുനനച്ചു ഇന്നത്തെ നിലയിലുള്ള വലിയ സ്ഥാപനമായി ഉയര്‍ത്താനും നേതൃത്വം നല്‍കിയത്. ഈ സ്ഥാപനത്തിന്റെ നേതൃത്വം കേവലം ഒരലങ്കാര പദവിയായിരുന്നില്ല. ഓഫീസ് കാര്യങ്ങളില്‍ മുതല്‍ അടുക്കള കാര്യങ്ങളില്‍ വരെ അദ്ദേഹത്തിന്റെ ശ്രദ്ധ പതിഞ്ഞിരുന്നു. കത്തിടപാടുകള്‍ പോലും സ്വന്തമായി എഴുതിയാണ് നടത്തിയിരുന്നത്. മരിക്കുന്നതിന്റെ തലേ ദിവസം മലബാര്‍ കോംപ്ലക്സിന്റെ ഗള്‍ഫിലെ പ്രവര്‍ത്തകനായ ബന്ധുവിനോട് ഗള്‍ഫിലെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താന്‍ ഉപദേശങ്ങള്‍ നല്‍കുകയും പതിവ് പോലെ സ്വന്തം വിലാസം അടക്കം ചെയ്ത കത്തുകള്‍ വിവിധ കമ്മിറ്റികള്‍ക്ക് നല്‍കാനായി അദ്ദേഹത്തെ ഏല്‍പിക്കുകയും ചെയ്തു. ഒന്ന് രണ്ട് ആഴ്ചകള്‍ക്ക് ശേഷം നടക്കുന്ന മീലാദ് പരിപാടികള്‍ വിപുലമായി നടത്തേണ്ടതിന്റെ പ്രാധാന്യം ഉണര്‍ത്തുകയും അദ്ദേഹത്തില്‍ നിന്ന് സംഭാവന സ്വീകരിക്കുകയും ചെയ്തു. അന്ന് തന്നെ വൈകുന്നേരം നാട്ടിലെ പള്ളിക്കമ്മിറ്റി സെക്രട്ടറിയെ വിളിച്ചു ഇന്ന് റബീഉല്‍ അവ്വല്‍ മാസപ്പിറ കാണാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ഒന്ന് രണ്ട് പേര്‍ മാസപ്പിറ വീക്ഷിച്ചു തനിക്ക് റിപ്പോര്‍ട്ട് തരണമെന്നും ആവശ്യപ്പെട്ടിരുന്നു. ഒരു ഖാസിയെന്ന നിലയില്‍ പിറ്റേ ദിവസം മാസം ഉറപ്പിക്കേണ്ട ചുമതലാബോധത്തില്‍ നിന്നാണ് ആ ആവശ്യം ഉയര്‍ന്നത്. ആത്മഹത്യ ചെയ്യാന്‍ മാനസികമായി ഒരുങ്ങിയ മനുഷ്യനില്‍ നിന്ന് അബോധ മനസ്സിലൂടെയെങ്കിലും അതിന് ഉപോല്‍ബലകമായ വാക്കോ പ്രവൃത്തിയോ നീക്കങ്ങളോ ഉണ്ടാകുമെന്നത് മനഃശാസ്ത്രപരമായ ഒരു യാഥാര്‍ത്ഥ്യം ആണല്ലോ.
പരാശ്രയം കൂടാതെ അദ്ദേഹത്തിന് നടക്കാന്‍ കഴിഞ്ഞിരുന്നുവെന്നും അത്കൊണ്ട് സ്വന്തംനിലക്ക് പാറക്കെട്ടിലേക്ക് പാതിരാ നേരത്ത് നടന്നു ചെന്നു കടലില്‍ ചാടിയതാകാമെന്നും സമര്‍ത്ഥിക്കാന്‍ ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്; മരണത്തിന് മുമ്പൊരു ദിവസം അദ്ദേഹം കാറില്‍ പള്ളിയുടെ അടുത്തെത്തി ഉയരത്തിലുള്ള തന്റെ പിതാവിന്റെയും പിതാമഹന്‍മാരുടെയും ഖബറിടങ്ങളിലേക്ക് കയറിച്ചെന്നുവെന്നതാണ്.
വലിയ ഒരു ശസ്ത്രക്രിയ കഴിഞ്ഞു ആസ്പത്രിയില്‍ വിശ്രമിക്കുന്ന വേളകളില്‍ പോലും ഗ്രന്ഥ പാരായണത്തിലും ഗ്രന്ഥ രചനയിലും കഴിച്ചു കൂട്ടിയ ഒരു മനുഷ്യനെക്കുറിച്ചാണ് ശാരീരിക അവശതകളുടെ പേരില്‍ ആത്മഹത്യ ചെയ്തുവെന്ന് ഒരു വിഭാഗം പ്രചരിപ്പിച്ചത്. അസുഖത്തിന് ശേഷം താന്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന് അദ്ദേഹത്തിന് പ്രതീക്ഷയുണ്ടായിരുന്നില്ല. അടുത്തവരോടൊക്കെ അതിന് ശേഷം കിട്ടിയ ജീവിതം സ്രഷ്ടാവിന്റെ പ്രത്യേക ദാനമായാണ് പറഞ്ഞിരുന്നത്. അതുകൊണ്ട്തന്നെ തുടര്‍ന്നുള്ള മാസങ്ങളില്‍ കിട്ടിയ ഒഴിവുവേളകള്‍ അദ്ദേഹം അല്ലാഹുവിനോട് നന്ദിയും കടപ്പാടും കൂടുതല്‍ പ്രകടിപ്പിക്കുന്ന വിധമാണ് ചെലവഴിച്ചത്. ബുര്‍ദ പരിഭാഷ അടക്കം മൂന്ന് ഗ്രന്ഥങ്ങള്‍ രചിച്ചത് ഈ ഇടവേളയിലാണ്. തീവ്രപരിചരണ വിഭാഗത്തില്‍ വിശ്രമിക്കുന്ന വേളയില്‍ പോലും കിടന്ന നിലയില്‍ ഗ്രന്ഥങ്ങള്‍ നെഞ്ചത്ത് വെച്ചു വായിക്കുകയും പുതിയ രചനക്ക് കുറിപ്പുകള്‍ തയാറാക്കുകയും ചെയ്തിരുന്നു അദ്ദേഹം. യഥാര്‍ത്ഥത്തില്‍ ചിലര്‍ മെനഞ്ഞെടുത്ത തിരക്കഥക്ക് അനുസൃതമായാണ് മരണത്തിന്റെ ആദ്യ മണിക്കൂര്‍ മുതല്‍ തന്നെ കാര്യങ്ങള്‍ നീങ്ങിയത്. സംഭവസ്ഥലത്ത് ഓടിയെത്തിയ അന്നത്തെ ഡിവൈ.എസ്.പി എല്ലാം തീരുമാനിച്ചുറപ്പിച്ച പോലെയാണ് ആദ്യം മുതല്‍ പെരുമാറിയതെന്ന് ആക്ഷേപമുണ്ടായിരുന്നു. അപ്രതീക്ഷിതമായ സംഭവത്തിന്റെ ആഘാതത്തില്‍ നാട് വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ അത് ആത്മഹത്യയാണെന്ന മട്ടില്‍ പോസ്റ്റുമോര്‍ട്ടം പോലും നടത്താതെ സംസ്കരിക്കാനുള്ള ധൃതിയിലായിരുന്നു അദ്ദേഹം. ആത്മഹത്യയാണെന്ന തരത്തില്‍ ഇദ്ദേഹം സംസാരിച്ചപ്പോള്‍ അവിടെ തടിച്ചു കൂടിയ അന്യസമുദായക്കാരായ മത്സ്യത്തൊഴിലാളികള്‍ പോലും അദ്ദേഹത്തെ തിരുത്തി ഏക സ്വരത്തില്‍ പറഞ്ഞിരുന്നു: ""ഇല്ല; ഖാദിയാര്‍ച്ച ആത്മഹത്യ ചെയ്യില്ല.'' കൂടാതെ ഇത്തരം ദൂരൂഹ മരണങ്ങളില്‍ സാധാരണ സ്വീകരിക്കാറുള്ള ഒരു നടപടിക്രമവും അവിടെ പാലിക്കപ്പെട്ടില്ല. മൃതദേഹത്തിലും പരേതന്‍ അവസാനം തങ്ങിയ മുറിയിലും വിരലടയാള വിദഗ്ധര്‍ അടക്കമുള്ളവരെ കൊണ്ട് ശാസ്ത്രീയ പരിശോധന നടത്തിച്ചില്ല. അടഞ്ഞു കിടന്ന മുറി, വിദഗ്ധ പരിശോധകര്‍ തുറന്നു പരിശോധിക്കുന്നതിന് പകരം ഡിവൈ.എസ്.പി നേരിട്ടു അവിടെ കയറിച്ചെല്ലുകയായിരുന്നു എന്നും ആക്ഷേപമുണ്ടായിരുന്നു.
തുടര്‍ന്ന് പല നാടകങ്ങളും നടന്നു. കേസ് തേച്ചു മായ്ക്കാനും കുടുംബത്തെ നിര്‍വീര്യമാക്കി നിര്‍ത്തി തുടരന്വേണം മരവിപ്പിക്കാനും ഉദ്ദേശിച്ചു കുടുംബവുമായി ബന്ധപ്പെട്ട് ആരും വിശ്വസിക്കാത്ത കള്ളക്കഥകള്‍ മെനഞ്ഞെടുത്തു ഉന്നതങ്ങളിലും ഉദ്യോഗസ്ഥ തലങ്ങളിലും വരെ പ്രചരിപ്പിച്ചതായും അറിവായിട്ടുണ്ട്. സാത്വികനായ ഒരു മനുഷ്യന്റെ അസാധാരണ മരണം ആത്മഹത്യയാക്കി മാറ്റാനുള്ള ഔദ്യോഗികതല നീക്കം, (കടപ്പാട്; ചന്ദ്രിക ദിന പത്രം)