ജിദാലി ദാറുല്‍ ഖുര്‍ആന്‍ മദ്റസക്ക് അഭിമാന ജയം

ബഹ്റൈന്‍ : സമസ്ത കേരള ഇസ്‍ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നടത്തിയ സമസ്ത പൊതുപരീക്ഷയില്‍ ബഹ്റൈന്‍ റെയ്ഞ്ചില്‍ 500 ല്‍ 398 മാര്‍ക്ക് വാങ്ങി ഹിശാം, ഖാലിദ് ഒന്നാം സ്ഥാനവും, 385 മാര്‍ക്ക് നേടി ജാസിം മുഹമ്മദ് കുട്ടി രണ്ടാം സ്ഥാനവും നേടി. പരീക്ഷ എഴുതിയ മറ്റു മുഴുവന്‍ കുട്ടികളും വിജയിച്ച് 100 ശതമാനം വിജയം കരസ്ഥമാക്കി. വിജയികളെ ഉസ്താദുമാരും കമ്മിറ്റി ഭാരവാഹികളും അഭിനന്ദിച്ചു.
- തസ്‍ലീം ദേളി -