കാസര്‍കോട് മുഅല്ലിം ബ്യൂറോ


കാസര്‍കോട്: എസ്.വൈ.എസ്. കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് എന്‍.എ. ടൂറിസ്റ്റ് ഹോമില്‍ പുതുതായി ആരംഭിച്ച മുഅല്ലിം ബ്യൂറോ കാസര്‍കോട് മണ്ഡലം എസ്.വൈ.എസ്. ട്രഷറര്‍ യു. സഅദ് ഹാജി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് പി.എസ്. ഇബ്രാഹിം ഫൈസി, ജനറല്‍ സെക്രട്ടറി ബഷീര്‍ ദാരിമി തളങ്കര, എസ്.കെ.എസ്.എസ്.എഫ്.ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, സി.എ. അബ്ദുല്ലക്കുഞ്ഞിചാല, എം.എ. ഖലീല്‍, എ.എം. അഹമ്മദ് എരിയാല്‍, യൂനുസ് തങ്ങള്‍, ഖാസിം മുസ്‌ല്യാര്‍ മേര്‍ക്കള, ഫാറൂഖ് കൊല്ലമ്പാടി സംബന്ധിച്ചു.
വരുന്ന അധ്യയന വര്‍ഷം സേവന സന്നദ്ധരായ മുഅല്ലിം, മുഅദ്ദിന്‍, ഖത്വീബ്, മുദരിസ് തുടങ്ങിയ ഉദ്യോഗാര്‍ത്ഥികളെ ആവശ്യമുള്ള മഹല്ലു കമ്മിറ്റികള്‍ക്കും ജോലി ആവശ്യമുള്ള പ്രസ്തുത ഉദ്യോഗാര്‍ത്ഥികള്‍ക്കും ബന്ധപ്പെടാന്‍ വേണ്ടിയാണ് മുഅല്ലിം ബ്യൂറോ ആരംഭിച്ചത്. പ്രവര്‍ത്തന സമയം രാവിലെ ഒമ്പത് മണി മുതല്‍ ഒരു മണിവരെയും വൈകുന്നേരം നാല് മണി മുതല്‍ ആറ് മണിവരെയും ഓഫീസ് തുറന്ന് പ്രവര്‍ത്തിക്കും. വിശദ വിവരങ്ങള്‍ക്ക് 9037699050 നമ്പറില്‍ ബന്ധപ്പെടണം.