കുവൈത്ത്
: റമദാന്
വിജയത്തിന് വീണ്ടെടുപ്പിന്
എന്ന പ്രമേയത്തില്‍ സുന്നി
കൗണ്‍സില്‍ റമദാന് കാന്പയിന്റെ
ഭാഗമായി കേന്ദ്ര കമ്മിറ്റിയുടെ
ആഭിമുഖ്യത്തില്‍ മെഗാ ഇഫ്താര്‍
മീറ്റ് സംഘടിപ്പിച്ചു.
അബ്ബാസിയ്യ
യുനൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍
നടന്ന പരിപാടിയില്‍ സുന്നി
കൗണ്‍സില്‍ ചെയര്മാന്
സയ്യിദ് നാസര്‍ അല്‍ മശ്ഹൂര്‍
തങ്ങള്‍, പ്രസിഡന്റ്
അബ്ദുസ്സലാം മുസ്ലിയാര്,
സെക്രട്ടറി
പി.കെ.എം.
കുട്ടി ഫൈസി,
അബ്ദുല്‍
ലത്തീഫ് ദാരിമി,
അബ്ദുറഹ്മാന്
ഹാജി, സൈതലവി
ചെന്പ്ര, ഹംസ
ബാഖവി ആശംസകളര്‍പ്പിച്ചു.
സിറാജുദ്ദീന്
ഫൈസി മുഖ്യപ്രഭാഷണം നടത്തി.