സ്വാതന്ത്രം മുസ്‍ലിം സാന്നിദ്ധ്യം അവിസ്മരണീയം : സി.പി. സൈതലവി

തിരൂര്‍ : ഇന്ത്യന്‍ സ്വാതന്ത്ര സമര ചരിത്രത്തിലെ മുസ്‍ലിം സാന്നിദ്ധ്യം അവിസ്മരണീയമാണെന്നും അവരെ ഒഴിച്ച് നിര്‍ത്തി ചരിത്ര നിര്‍മ്മാണം അസാധ്യമാണെന്നും മുതിര്‍ന്ന പത്രപ്രവര്‍ത്തകനും ചന്ദ്രിക മലപ്പുറം ബ്യൂറോ ചീഫുമായ സി.പി. സൈതലവി പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ്. തിരൂര്‍ ക്ലസ്റ്റര്‍ റഹ്‍മാനിയ്യ മസ്ജിദില്‍ സംഘടിപ്പിച്ച സ്വാതന്ത്ര ദിന സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മുസ്‍ലിംകള്‍ പിന്നീട് അവഗണിക്കപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ സെക്രട്ടറി പി.എം. റഫീഖ് അഹ്‍മദ് ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗണ്‍സിലറും മേഖലാ ട്രഷററുമായ തറമ്മല്‍ അശ്റഫ് അധ്യക്ഷത വഹിച്ചു. . സാജിദ് മൗലവി, സാജിദ് കൈതവളപ്പ്, ഹസീം ചെംന്പ്ര, സി.പി. ബാസിത്ത് പ്രസംഗിച്ചു.