കേരള മുഅദ്ദിന്‍ സംഗമം ശ്രദ്ധേയമായി'ബാങ്ക്‌വിളി' ഏറ്റവും മഹത്ത്വമേറിയ പുണ്യകര്‍മം:  ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.

കോഴിക്കോട്: 'ബാങ്ക്‌വിളി' ഏറ്റവും മഹത്ത്വമേറിയ പുണ്യകര്‍മ മാണെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. അഭിപ്രായപ്പെട്ടു. ഖുര്‍ ആന്‍ സ്റ്റഡി സെന്റര്‍ ദശവാര്‍ഷികത്തിന്റെ ഭാഗമായി കോഴിക്കോട്ട് സംഘടിപ്പിച്ച കേരള മുഅദ്ദിന്‍ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ഖുര്‍ ആന്‍ സ്റ്റഡിസെന്റര്‍ ചെയര്‍മാന്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. 50 വര്‍ഷത്തിലധികം തുടര്‍ച്ചയായി ഒരേ മഹല്ലില്‍ ജോലി ചെയ്യുന്ന 10 പേരെയും 40 വര്‍ഷത്തിലധികം ജോലി ചെയ്യുന്ന 10 പേരെയും ആദരിച്ചു. ബാങ്ക്‌വിളി മത്സരത്തില്‍ വിജയികളായ പി.പി.അബൂബക്കര്‍, എം. സാജിദ് ഹുസൈന്‍ എന്നിവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. ഖുര്‍ ആന്‍ സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ റഹ്മത്തുള്ള ഖാസിമി മൂത്തേടം മുഖ്യപ്രഭാഷണം നടത്തി. എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി, ടി.കെ.പരീക്കുട്ടി ഹാജി, എന്‍ജിനീയര്‍ പി.മാമുക്കോയ ഹാജി, പാലത്തായി മൊയ്തുഹാജി, പി.എച്ച്.ഇബ്രാഹിം എടക്കര, സയ്യിദ് ആറ്റക്കോയ തങ്ങള്‍, അശ്‌റഫ് കാട്ടില്‍പീടിക, ദീവാര്‍ ഹുസൈന്‍ ഹാജി, കെ. മരക്കാര്‍ ഹാജി, കെ.പി.അബൂബക്കര്‍ മടവൂര്‍, വി.എം. ഉസ്സന്‍കുട്ടി മാസ്റ്റര്‍, ഒ.അബ്ദുറഹിമാന്‍ ഹാജി, ഇ.എസ്.അബ്ദുറഹിമാന്‍ ഹാജി, ഉസ്മാന്‍ ദാരിമി അടിവാരം, ഒ.പി.അഷ്‌റഫ്, ടി.പി.സുബൈര്‍, ആര്‍.വി.എ.സലാം എന്നിവര്‍ പ്രസംഗിച്ചു. ജന. കണ്‍വീനര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ സ്വാഗതവും കണ്‍വീനര്‍ പി.വി.ഷാഹുല്‍ ഹമീദ് നന്ദിയും പറഞ്ഞു.