എസ്.കെ.എസ്.എസ്.എഫ് സിവില്‍ സര്‍വ്വീസ് എന്‍ട്രന്‍സ് പരീക്ഷ സെപ്റ്റംബര്‍ 8 ന്


കാസര്‍കോട് : സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് സൗജന്യമായി കോച്ചിംഗ് നല്‍കുന്നതിന് വേണ്ടിയുളള എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ എന്‍ട്രന്‍സ് പരീക്ഷ സെപ്റ്റംബര്‍ 8 ന് ചെര്‍ക്കള ഗ്ലോബല്‍ അക്കാദമിയില്‍ വെച്ച് നടക്കും. എസ്.എസ്.എല്‍.സി, പ്ലസ് വണ്‍, പരീക്ഷകളില്‍ എല്ലാവിഷയങ്ങളിലും എ പ്ലസ് ലഭിച്ചവരില്‍ നിന്നാണ് അപേക്ഷ സ്വീകരിക്കുന്നത്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്ന് അപേക്ഷിച്ചവര്‍ക്കാണ് ചെര്‍ക്കളയില്‍ വെച്ച് പരീക്ഷ നടത്തി അവരില്‍ നിന്നും ഉയര്‍ന്ന വിജയം നേടിയ നൂറ് വിദ്യാര്‍ത്ഥികള്‍ക്കാണ് അഞ്ച് വര്‍ഷം ഒഴിവ് ദിവസങ്ങളില്‍ അഖിലേന്ത്യ തലത്തില്‍ അറിയപ്പെട്ട പ്രശസ്തരായ ട്യൂട്ടര്‍മാരെ വെച്ച് സൗജന്യ എന്‍ട്രന്‍സ് കോച്ചിംഗ് നല്‍കുന്നത്. കാസര്‍കോട് ജില്ലയില്‍ നിന്ന് അപേക്ഷിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികളും സെപ്റ്റംബര്‍ 8 ന് ബുധനാഴ്ച രാവിലെ 9 മണിക്ക് ചെര്‍ക്കള ഗ്ലോബല്‍ അക്കാദമിയില്‍ എത്തിച്ചേരണമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം അറിയിച്ചു.