റഹ്‍മത്തുള്ളാഹ് ഖാസിമിയുടെ ഖുര്‍ആന്‍ പ്രഭാഷണത്തിന് തിരൂരില്‍ തുടക്കമായി

മത മൂല്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുക : ഹൈദരലി ശിഹാബ് തങ്ങള്‍
തിരൂര്‍ : ഖുര്‍ആന്‍ റിസര്‍ച്ച് സ്റ്റഡി സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ 3 ദിവസം നീണ്ടു നില്‍ക്കുന്ന ഖാസിമിയുടെ പ്രഭാഷണത്തിന് തിരൂര്‍ ടൌണ്‍ ഹാളില്‍ തുടക്കമായി. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മതചര്യകളില്‍ നിന്നകന്നതാണ് വര്‍ത്തമാന കാല അപചയങ്ങള്‍ക്കും എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം; തങ്ങള്‍ ഉദ്ബോധിപ്പിച്ചു. അഡ്വ. എന്‍. ശംസുദ്ദീന്‍, എം.എല്‍.. സയ്യിദ് കെ.കെ.എസ്. തങ്ങള്‍, പി.എം. റഫീഖ് അഹ്‍മദ്, ഡോ. കെ. ആലിക്കുട്ടി, ഡോ. ജയകൃഷ്ണന്‍ പ്രസംഗിച്ചു.
- അബ്ദുല്‍ ബാസിത്ത് സി.പി.