ദുബൈ : സാമൂഹ്യ സേവന രംഗത്തും ജീവ കാരുണ്യ
മേഘലകളിലൂം പ്രവാസികളുടെ പങ്ക് മഹത്തരമാണെന്നും കേരളത്തില്‍ ഇന്ന് കാണുന്ന മത
വൈജ്ഞാനിക പുരോഗതിക്ക് പ്രവാസികള്‍ നല്‍കിയ സംഭാവന നിസ്‌തുലമാണെന്നും പാണക്കാട്
ഹമീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കോഴിക്കോട് വലിയ ഖാസി സയ്യിദ് മുഹമ്മദ് കോയ
ജമലുല്ലൈലി തങ്ങള്‍ക്കും പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ക്കും ദുബൈ സുന്നി
സെന്റര്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുബൈ സുന്നി
സെന്റര്‍ പ്രസിഡന്റ് സയ്യിദ് ഹാമിദ് കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. എം.പി.
മുസ്‌തഫല്‍ ഫൈസി, സയ്യിദ് ബാഫഖി തങ്ങള്‍, സകരിയ്യ ദാരിമി, മൊയ്‌തു നിസാമി,
അബ്ദുല്‍ ഗഫൂര്‍ മൗലവി, നാസര്‍ മൗലവി, മുസ്‌തഫ മൗലവി ചെറിയൂര്‍, അഹ്മദ്
പോത്താംകണ്ടം, പി.പി. ഖാലിദ് ഹാജി, കെ.ടി. ഹാശിം ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.
ശൗക്കത്ത് ഹുദവി സ്വാഗതവും അബ്ദുല്‍ ഹക്കീം ഫൈസി നന്ദിയും പഞ്ഞു.