സഹചാരി റിലീഫ് സെല്‍ രൂപം നല്‍കി

പൊന്നാനി : സന്നദ്ധ സേവന രംഗത്ത് കൂടുതല്‍ വിപുലമായ പ്രവര്‍ത്തനങ്ങള്‍ക്ക് എസ്.കെ.എസ്.എസ്.എഫ്. സഹചാരി റിലീഫ് സെല്‍ രൂപം നല്‍കി. ചികിത്സ, പഠനം, ഭവന നിര്‍മ്മാണം, വിവാഹം, അടിയന്തിര സഹായം എന്നീ ഇനങ്ങളില്‍ 122 പേര്‍ക്കായി 36885 രൂപയുടെ സഹായം അനുവദിച്ചു. ഖുര്‍ആന്‍ ക്ലാസ്സുകള്‍ക്കായി വാങ്ങിയ മൈക്ക് സെറ്റിന്‍റെ ഉദ്ഘാടനം അബ്ദുല്‍ ജലീല്‍ റഹ്‍മാനി നിര്‍വ്വഹിച്ചു. കളക്ഷന്‍ ബോക്സ് ആനപ്പടി മഹല്ല് പ്രസിഡന്‍റ് ഒ.. അബ്ദുന്നാസര്‍ ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളായി പി.പി.. ഗഫൂര്‍ (ചെയര്‍മാന്‍), കെ. കുഞ്ഞിമോന്‍ (വര്‍ക്കിംഗ് ചെയര്‍മാന്‍), സി. ഹബീബ് (വൈസ് ചെയര്‍മാന്‍), പി.വി. ഇബ്റാഹീം ഖലീല്‍ (ജന. കണ്‍), സി.കെ. റഫീഖ് (വര്‍ക്കിംഗ് കണ്‍), സി.പി. ശിഹാബ് (കണ്‍വീനര്‍), ടി. സൈനുദ്ദീന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. മന്‍സൂറലി അസ്‍ഹരി ഉദ്ഘാടനം ചെയ്തു. സി.കെ.. റസാഖ് അധ്യക്ഷത വഹിച്ചു. കെ.വി. മുജീബ് റഹ്‍മാന്‍ മുസ്‍ലിയാര്‍, അബ്ദുല്‍ കരീം അന്‍വരി, . യഹ്‍യ, ടി. അശ്റഫ്, സി.പി. ഹസീബ് പ്രസംഗിച്ചു. പി.വി. ഇബ്റഹീം ഖലീല്‍, ടി.ഫൈസല്‍, വി.. ഗഫൂര്‍ എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി.