കാരുണ്യ പ്രവര്‍ത്തനങ്ങളും നന്മയും കൊണ്ട് വിശുദ്ധ റമദാനെ ധന്യമാക്കുക : പ്രൊഫ. ആലിക്കുട്ടി മുസ്‍ലിയാര്‍

ബഹ്റൈന്‍ : ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മറ്റു നന്മകളും കൊണ്ട് നിറക്കുവാന്‍ പുണ്യ റമളാന്‍ ഏറ്റവും അനുയോജ്യമായ മാസമാണെന്ന് പ്രൊഫ. ആലിക്കുട്ടി മുസ്‍ലിയാര്‍ പറഞ്ഞു. സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്റൈന്‍ റമദാന്‍ കാന്പയിനോടനുബന്ധിച്ച് നടത്തിയ ഇഫ്താര്‍ സംഗമവും തുടര്‍ന്ന് നടന്ന റമളാന്‍ പൊരുളറിയുക, ചിത്തം ശുദ്ധമാക്കുക എന്ന പ്രമേയ പ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്‍ലാം എല്ലാവരോടും കാരുണ്യമാണ് പഠിപ്പിക്കുന്നതെന്നും തീവ്രവാദത്തിന് ഇസ്‍ലാമില്‍ സ്ഥാനമില്ലെന്നും മനുഷ്യ നന്മയാണ് ഇസ്‍ലാം വിഭാവനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ സി.കെ.പി. അലി മൗലവി അധ്യക്ഷത വഹിച്ചു.
- സഈദ് ഇരിങ്ങല്‍