ഇബാദ് ഖത്മുല്‍ ഖുര്‍ആന്‍-ഇഫ്താര്‍ സംഗമങ്ങള്‍

മലപ്പുറം: എസ്.കെ.എസ്.എസ്.എഫ് ജില്ലാ ഇബാദ് സമിതിയുടെ നേതൃത്വത്തില്‍ ആറ് ഏരിയാ കേന്ദ്രങ്ങളില്‍ ഖത്മുല്‍ ഖുര്‍ആന്‍ സംഗമവും ഇഫ്താറും സംഘടിപ്പിച്ചു. ഖുര്‍ആന്‍ പാരായണം, പ്രാര്‍ഥനാ സദസ്സ്, ഉദ്‌ബോധനം എന്നിവ നടന്നു.
കോട്ടയ്ക്കല്‍ ഒമ്പതിങ്ങല്‍ മസ്ജിദില്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്തു. ജില്ലാസെക്രട്ടറി പി.എം. റഫീഖ് അഹമ്മദ് അധ്യക്ഷത വഹിച്ചു. എം.പി. കടുങ്ങല്ലൂര്‍ ഉദ്‌ബോധനം നടത്തി. മജീദ് ഫൈസി ഇന്ത്യനൂര്‍, റവാസ് ആട്ടീരി, ആത്തിഫ് പൂക്കിപ്പറമ്പ്, ശിഹാബ് മലപ്പുറം, സലീം കക്കാട് എന്നിവര്‍ പ്രസംഗിച്ചു. മേലാറ്റൂര്‍ ദാറുല്‍ഹികമില്‍ സമസ്ത ജില്ലാസെക്രട്ടറി പി. കുഞ്ഞാണി മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്തു. ഒ.എം.എസ് ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ് ടി.എച്ച്. ദാരിമി മുഖ്യപ്രഭാഷണം നടത്തി.