എസ്.വൈ.എസ് ഏഴാമത് റംസാന്‍ പ്രഭാഷണത്തിന്റെ മൂന്നാംഘട്ടത്തിനു തുടക്കമായി.

പെരിന്തല്‍മണ്ണ : എസ്.വൈ.എസ് ഏഴാമത് റംസാന്‍ പ്രഭാഷണത്തിന്റെ മൂന്നാംഘട്ടം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്തു. ഒ.എം.എസ് തങ്ങള്‍ മേലാറ്റൂര്‍ അധ്യക്ഷതവഹിച്ചു. എന്‍.ടി.സി മജീദ്, ഒ.കെ.എം.മൗലവി, ഷമീര്‍ഫൈസി ഒടമല, എ.ടി.എം.ഫൈസി വേങ്ങൂര്‍, ഷറഫുദ്ദീന്‍ ഫൈസി ഒടമല, ഷംസുദ്ദീന്‍ ഫൈസി വെട്ടത്തൂര്‍ സി.എം.അബ്ദുള്ളഹാജി എന്നിവര്‍ പ്രസംഗിച്ചു.