സഹചാരി റിലീഫ്ഫണ്ട്: ആദ്യഗഡു കൈമാറി


മലപ്പുറം: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് റംസാനിലെ ഒന്നാംവെള്ളിയാഴ്ച പള്ളികളില്‍നിന്ന് സമാഹരിച്ച സഹചാരി ഫണ്ടിന്റെ ആദ്യഗഡു സംസ്ഥാന പ്രസിഡന്റ് അബ്ബാസലി ശിഹാബ്തള്‍ക്ക് കൈമാറി. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തില്‍ ഹമീദലി ശിഹാബ്തങ്ങളാണ് തുക കൈമാറിയത്.
ചടങ്ങില്‍ റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഒ.എം.എസ് തങ്ങള്‍, അമാനുള്ള റഹ്മാനി, ഷമീര്‍ ഫൈസി കുടമല, ജഅഫര്‍ ഫൈസി, റഹീം കൊടശ്ശേരി, റവാസ് ആട്ടീരി, ശാഫി, ശംസുദ്ദീന്‍ ഒഴുകൂര്‍, റഷീദ് മേലാറ്റൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. റഫീഖ് അഹമ്മദ് തിരൂര്‍ സ്വാഗതവും ഹാറൂണ്‍ റഷീദ് നന്ദിയും പറഞ്ഞു.