കാസര്‍കോട്: നിത്യോപയോഗ സാധനങ്ങളുടേയും പെട്രോളിയം ഉല്‍പന്നങ്ങളുടേയും അടിക്കടി ഉണ്ടാകുന്ന വര്‍ദ്ധനവ് കാരണം പൊറുതിമുട്ടിയിരിക്കുന്ന ജനങ്ങളുടെ ഇടയിലേക്ക് താങ്ങാവുന്നതിനപ്പുറമായിട്ടാണ് ബസ്ചാര്‍ജ് വര്‍ദ്ധനവ് വന്നിരിക്കുന്നത്. ഈ ബസ് ചാര്‍ജ് വര്‍ദ്ധനവില്‍ ഹ്രസ്വദൂരത്തേക്ക് വലിയ വര്‍ദ്ധനവും ദീര്‍ഘദൂരങ്ങളിലേക്ക് ചെറിയ വര്‍ദ്ധനവുമാണ് ഉണ്ടായിട്ടുള്ളത്. ഇത് കാരണം വര്‍ദ്ധനവിന് ശേഷം ബസ് ജീവനക്കാരും യാത്രക്കാരും തമ്മില്‍ സംഘര്‍ഷത്തിലേക്ക് വരെ നയിച്ച സംഭവം ഉണ്ടായിട്ടുണ്ട്. ആയതിനാല്‍ ബന്ധപ്പെട്ടവര്‍ എത്രയും പെട്ടെന്ന് ചാര്‍ജ് വര്‍ദ്ധനവിലെ അവ്യക്തത പരിഹരിച്ച് പുതിയ ചാര്‍ജ് നിരക്ക് പ്രഖ്യാപിക്കണമെന്ന് ജില്ലാ ആക്ടിംഗ് പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന ജനറല്‍സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ സംയുക്തപ്രസ്താവനയില്‍ ആവശ്യപ്പെട്ടു.