SYS, SKSSF പാറന്നൂര്‍ യൂണിറ്റ് പി.പി. ഉസ്താദ് അനുസ്മരണം

നരിക്കുനി: സമസ്ത ട്രഷററായിരുന്ന പാറന്നൂര്‍ പി.പി. ഇബ്രാഹിം മുസ്‌ല്യാരെ എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ്. പാറന്നൂര്‍ യൂണിറ്റ് അനുസ്മരിച്ചു. ഫൈസല്‍ ഫൈസി മടവൂര്‍, വി.സി. മുഹമ്മദ്, കെ.സി. അബ്ദുല്‍ ഖാദര്‍ ഹാജി, കെ.സി. അസീസ്, യു.കെ. മുജീബ് ഫൈസി, ടി.സി. മുബശ്ശിര്‍ ഫൈസി എന്നിവര്‍ സംസാരിച്ചു. 
മൂര്‍ഖന്‍കുണ്ട് മഹല്ല് കമ്മിറ്റിയുടെ അനുസ്മരണത്തില്‍ എം.കെ. അബ്ദുറഹിമാന്‍ ദാരിമി, ടി.പി. അബൂബക്കര്‍ മുസ്‌ല്യാര്‍, അമീന്‍ അശ്അരി, ടി.പി. ഖാദര്‍, വി. അഹമ്മദ്കുട്ടി ഹാജി, ടി. അതൃമാന്‍ ഹാജി, അബ്ദുല്ലക്കുട്ടി എന്നിവര്‍ സംസാരിച്ചു. 
പാറന്നൂര്‍ മഹല്ല് ജമാ അത്തിന്റെ പരിപാടിയില്‍ വാവാട് പി.കെ. കുഞ്ഞിക്കോയ മുസ്‌ലിയാര്‍, ആര്‍.വി. കുട്ടിഹസന്‍ ദാരിമി, വി.എം. ഉമ്മര്‍ എം.എല്‍.എ, കെ.സി. അബ്ദുല്‍ ഖാദര്‍, വി.സി. മുഹമ്മദ്, വി.സി. ഇബ്രാഹിം ഹാജി എന്നിവര്‍ സംസാരിച്ചു.