SKSSF റബീഅ്‌ കാമ്പയിന്‍: ലോഗോ പ്രകാശനം ചെയ്‌തു.

തിരുവനന്തപുരം : എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംസ്ഥാന കമ്മിറ്റി മുത്ത്‌ നബി സ്‌നേഹത്തിന്റെ തിരുവസന്തം എന്ന പ്രമേയത്തില്‍ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന റബീഅ്‌ കാമ്പയിന്റെ ലോഗോ പ്രകാശനം സംസ്ഥാന വ്യവസായ–ഐ.ടി. വകുപ്പ്‌ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി നിര്‍വ്വഹിച്ചു. ജനുവരി 2 മുതല്‍ ഫെബ്രുവരി 2 വരെയാണ്‌ കാമ്പയിന്‍ നടക്കുന്നത്‌. ചടങ്ങില്‍ സമസ്‌ത തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്‌ സഈദ്‌ മുസ്‌ലിയാര്‍ വിഴിഞ്ഞം, മുസ്‌ലിം ലീഗ്‌ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്‌ ബീമാപള്ളി റഷീദ്‌, ഷാനവാസ്‌ കനിയാപുരം, ഡോ. ജാബിര്‍ ഹുദവി, ഹാറൂന്‍ റഷീദ്‌ വള്ളക്കടവ്‌, ഫാറൂഖ്‌ ബീമാപള്ളി, ഷാജുദ്ദീന്‍ കനിയാപുരം, ഷമീര്‍ പെരിങ്ങമല, നൌഷാദ്‌ ഹുദവി മാനന്തവാടി, മുഹമ്മദ്‌ ഹുദവി എന്നിവര്‍ പങ്കെടുത്തു.