ബഹ്റൈന്‍ SKSSF 'തഖ്ദീം 1435' സമാപന സമ്മേളനവും സ്വീകരണ-യാത്രയപ്പ് സംഗമവും ഇന്ന് (07 ശനി) മനാമ പാകിസ്താന്‍ ക്ലബ്ബില്‍

'സൈബര്‍ ലോകം;ചതിക്കുഴികള്‍ തിരിച്ചറിയുക' വിഷയത്തില്‍ 
അലവിക്കുട്ടി ഹുദവി മുണ്ടംപറമ്പ് മുഖ്യപ്രഭാഷണം നടത്തും
ബഹ്റൈന്‍ : സമസ്ത കേരള സുന്നീ ജമാഅത്ത് ബഹ്‌റൈനിന്റെ പ്രസിഡന്റായി തിരെഞ്ഞെടുക്കപ്പെട്ട സയ്യിദ് ഫക്‌റുദ്ധീന്‍ തങ്ങള്‍ക്ക് എസ്.കെ.എസ്.എസ്.എഫ് ബഹ്‌റൈന്‍ നല്‍ക്കുന്ന സ്വീകരണവും, 'തഖ്ദീം 1435' മുഹറം കാമ്പയിനിന്റെ സമാപന സമ്മേളനവും ഇന്ന് (07/12/2013) രാത്രി 7:30നു മനാമ പാകിസ്താന്‍ ക്ലബ്ബില്‍ വെച്ച് നടക്കുന്നതാണ്. 'സൈബര്‍ ലോകം;ചതിക്കുഴികള്‍ തിരിച്ചറിയുക' എന്ന വിഷയത്തെ ആസ്പതമാക്കി ഉജ്വല വാഗ്മിയും പ്രമുഖ പണ്ഡിതനുമായ അലവിക്കുട്ടി ഹുദവി മുണ്ടംപറമ്പ് മുഖ്യപ്രഭാഷണം നടത്തും. മൂന്ന്പതിറ്റാണ്ട് കാലത്തോളം സമസ്തയുടെ മനാമ ഹയര്‍സെക്കണ്ടറി മദ്‌റസയില്‍ സേവനമനുഷ്ടിച്ച് നാട്ടിലേക്ക് മടങ്ങുന്ന എം.സി അലവി ഉസ്താദിനും, എസ്.കെ.എസ്.എസ്.എഫ് പ്രസിഡന്റ് മുഹമ്മദലി ഫൈസി വയനാടിനും ഉള്ള യാത്രയയപ്പും ചടങ്ങില്‍ വെച്ച് നടക്കുന്നതാണ്. ചടങ്ങില്‍ സമസ്ത നേതാക്കളും പ്രമുഖ പണ്ഡിതന്‍മാരും സംബന്ധിക്കും- SKSSF Bahrain